ന്യൂദല്‍ഹി: റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല
മെഡല്‍ സമ്മാനിച്ച സാക്ഷി മാലിക് വിവാഹിതയാകുന്നു.
ബംഗാളി ദിനപത്രമായ
ആനന്ദബസാര്‍ പത്രികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സാക്ഷി തന്റെ ഭാവി
ജീവിതത്തെക്കുറിച്ച് വാചലയായത്.
ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്ന് അറിയിച്ച സാക്ഷി തന്റെ ഭാവി വരന്
ഗുസ്തി താരമാണെന്ന് ആറിയിച്ചു. എന്നാല്‍ പേര് വെളിപ്പെടുത്തിയില്ല.
അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും തനിക്ക് ശരിയായ പിന്തുണ ലഭിക്കുന്നുണ്ട്.
എന്റെ സ്വപ്നങ്ങള്‍ അദ്ദേഹത്തിന്റെയും സ്വപ്നങ്ങള്‍ തന്നെയെന്നാണ് താന്‍
വിശ്വസിക്കുന്നത്.
അതുകൊണ്ട് വിവാഹ ശേഷവും കായിക രംഗത്ത് തുടരാന്‍
തനിക്കാകുമെന്ന് സാക്ഷി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ഒളിമ്പിക്സില്‍ വനിതകളുടെ 58 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലാണ് സാക്ഷി രാജ്യത്തിന്റെ അഭിമാനമായി വെങ്കല മെഡല്‍ സ്വന്തമാക്കിയത്.