കൊച്ചി:പ്രേമാഭ്യര്‍ത്ഥനയുമായി പുറകെ നടന്ന് നിരന്തരം ശല്യം ചെയ്ത അയല്‍വാസിയായ യുവാവിനെതിരെ പരാതി നല്കിയ പതിനാറുകാരിക്ക് ക്രൂര മര്‍ദനം.
പെരുമ്പാവൂരിലാണ് സംഭവം. പരാതി നല്കിയ പെണ്‍കുട്ടിയെ അയല്‍വാസിയും സംഘവും ബ്ളേഡ്കൊണ്ട് വരഞ്ഞ്
പരിക്കേല്‍പ്പിച്ചു.
ശരീരമാകെ ബ്ളേഡ് വരഞ്ഞ് കീറിയ നിലയില്കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ്
ആക്രമിച്ചത്. നിരവധി തവണ തല ഭിത്തിയില്‍ ഇടിപ്പിച്ചതായും പെണ്‍കുട്ടി
പൊലീസിന് മൊഴി നല്കി.
പിന്തുടര്ന്ന് ശല്യംചെയ്യുന്നത് സ്ഥിരമായതോടെയാണ് അയല്‍വാസിയായ
24കാരനെതിരെ പെണ്‍കുട്ടിയുടെ കുടുംബം കോടനാട് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം.
പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അഞ്ചംഗ സംഘം അത്രിക്രമിച്ച് കയറി മര്‍ദിക്കുകയും ശരീരത്തില്‍ ബ്ലേഡ്കൊണ്ട് പരുക്കേല്‍പ്പിക്കുകയും ചെയ്തു.
കുട്ടിയുടെ കൈവിരലുകളും, മറ്റു ശരീരഭാഗങ്ങളുമെല്ലാം വരഞ്ഞുകീറിയ നിലയിലാണ്.
ഉപദ്രവിക്കാനുപയോഗിച്ചുവെന്ന് കരുതുന്ന ബ്ളേഡ് കണ്ടെടുത്തിട്ടുണ്ട്.
ഇതിനിടെ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍
യുവാവിന്റെ വീട്ടുകാര്‍ ശ്രമിച്ചിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ
വീട്ടുകാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് വീണ്ടും ഭീഷണി ഉണ്ടായതായും
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.