Image

ജീന്‍സും സ്‌കേര്‍ട്ടും ധരിച്ചെത്തുന്ന പെണ്‍കുട്ടികളെ ജൈന ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെ

Published on 29 August, 2016
ജീന്‍സും സ്‌കേര്‍ട്ടും ധരിച്ചെത്തുന്ന പെണ്‍കുട്ടികളെ ജൈന ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെ
ന്യെൂദല്‍ഹി:ജീന്‍സും സ്‌കേര്‍ട്ടും ധരിച്ചെത്തുന്ന പെണ്‍കുട്ടികളെ ജൈന ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍. 

 ഭാരതീയ സംസ്‌കാരത്തിന് യോജിച്ച വസ്ത്രം ധരിക്കുകയും തല മറയ്ക്കുകയും ചെയ്യുന്ന സ്ത്രീകളെ മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഭാരവാഹികള്‍ അറിയിച്ചു.

എട്ടു വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ജീന്‍സോ ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രങ്ങളോ ധരിക്കരുതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പതിച്ച നോട്ടീസില്‍ പറയുന്നു.

ക്ഷേത്ര സന്ദര്‍ശനം നടത്തുന്ന സ്ത്രീകള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതായി ട്രസ്റ്റ് പ്രസിഡന്റ് മഹേന്ദ്ര സിറോലിയ സ്ഥിരീകരിച്ചു.

കഴിഞ്ഞ ആഴ്ച ഭോപ്പാലിലെ ജൈന ക്ഷേത്രങ്ങളിലും ജീന്‍സ് ധരിച്ചെത്തുന്ന സ്ത്രീ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ജീന്‍സും ടോപ്പും സുതാര്യമായ വസ്ത്രവും ധരിച്ചെത്തുന്ന സ്ത്രീകളെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ലെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചത്.

പുരുഷന്മാര്‍ക്കും ഇതേ ക്ഷേത്രത്തില്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുര്‍ത്ത, പൈജാമ, സാധാരണ പാന്റ്, ഷര്‍ട്ട് എന്നിവ ധരിച്ചെത്തുന്ന പുരുഷന്മാര്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുള്ളൂ.

വിദേശ വസ്ത്രങ്ങള്‍ ധരിച്ചെത്തുമ്പോള്‍ ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കോട്ടം സംഭവിക്കുന്നെന്ന കാരണത്താലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക