വ്യത്യസ്തമായ വേഷങ്ങള്‍ തേടി പോവുകയാണ് നിവിന്‍ പോളി. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ നിവിനാണ് നായകനാകുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി ഇപ്പോള്‍ കളരിപ്പയറ്റ് പഠിക്കുന്നതിന്റെ തിരക്കിലാണ് നിവിന്‍.
ബോബി – സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ബാഹുബലിയുടെ പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ നടത്തിയ ഫയര്‍ ഫ്ലൈ ആണ് കായംകുളം കൊച്ചുണ്ണിയുടെയും ഏകോപനം നടത്തുന്നത്. ബാഹുബലിയുടെ സൗണ്ട് ഡിസൈനറായ സതീഷാണ് കായംകുളം കൊച്ചുണ്ണിയുടെ ശബ്ദ സന്നിവേശം നടത്തുന്നത്.