ന്യൂഡല്‍ഹി: മെയ് മാസത്തെ ശമ്പളം ലഭിക്കാതിരുന്ന എയര്‍ ഇന്ത്യ ജീവനക്കാര്‍ വീണ്ടും
സമരത്തിന്. 44,000ത്തോളം വരുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാതിരുന്നത്.
എയര്‍ ഇന്ത്യ കനത്ത സാമ്പത്തിക ബാധ്യതിലാണെന്നാണ് എയര്‍ ഇന്ത്യ മാനേജ്മെന്റ്
വ്യക്തമാക്കി. എന്നാല്‍ ശമ്പളം ഇനിയും ലഭിക്കാതിരുന്നാല്‍ സമരത്തിന് ഒരുങ്ങുകയാണ്
സംഘടനകള്‍. ശമ്പളം എത്രയും വേഗം നല്‍കുമെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിങ്
ഡയറക്ടറുമായ അരവിന്ദ് യാദവ് വ്യക്തമാക്കി.