തൃശൂര്‍: നേത്രാവതി എക്സ്പ്രസിന്റെ എന്‍ജിനും ബോഗികളും ഓട്ടത്തിനിടെ
വേര്‍പെട്ടു. തൃശൂര്‍ വള്ളത്തോള്‍ നഗറിലാണ് സംഭവം.
എന്‍ജിനെ ബോഗിയുമായി
ബന്ധിപ്പിക്കുന്ന ഭാഗം അടര്‍ന്നുപോയതാണ് അപകടകാരണം.
ഇതേത്തുടര്‍ന്ന് പത്തു മീറ്ററോളം എന്ജിന് മുന്നോട്ടു നീങ്ങിയെങ്കിലും
എയര്‍ ബ്രേക്ക് സംവിധാനം ഉള്ളതിനാല്‍ ട്രെയിന്‍ എളുപ്പം നിര്‍ത്താനായി. അറ്റകുറ്റപ്പണി നടത്തി 25 മിനിറ്റിനു ശേഷമാണ് ട്രെയിന്‍ യാത്ര
പുനരാരംഭിച്ചത