Image

ബ്രോങ്ക്‌സ് ദേവാലയത്തില്‍ വി.അല്‍ഫോസാമ്മയുടെ തിരുന്നാള്‍ 31-ാം തീയതി ഞായറാഴ്ച

ഷോളി കുമ്പിളുവേലി Published on 29 July, 2016
ബ്രോങ്ക്‌സ് ദേവാലയത്തില്‍ വി.അല്‍ഫോസാമ്മയുടെ തിരുന്നാള്‍ 31-ാം തീയതി ഞായറാഴ്ച
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വി.അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ജൂലൈ 31-ാം തീയതി ഞായറാഴ്ച ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ ആഘോഷിക്കുന്നു.

ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനക്ക് റവ.ഫാ. സിജു കിഴക്കേ പള്ളി വാതിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. റവ.ഡോ. ജേക്കബ് കട്ടക്കല്‍, റവ.ഫാ. ജോസ് കണ്ടത്തിക്കുടി, റവ.ഫാ.റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരും ആയിരിക്കും.

ജിമ്മി ഞാറകുന്നേല്‍ ആണ് ഇക്കൊല്ലത്തെ തിരുന്നാള്‍ പ്രസുദേന്തി. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

സഹനത്തിന്റേയും, ത്യാഗത്തിന്റേയും, ലാളിത്യത്തിന്റേയും പടവുകളിലൂടെ വിശുദ്ധി പ്രാപിച്ച അല്‍ഫോസാമ്മയുടെ തിരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും വികാരി ഫാ.ജോസ് കണ്ടത്തിക്കുടി ബ്രോങ്ക്‌സ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

വാര്‍ത്ത: ഷോളി കുമ്പിളുവേലി

ബ്രോങ്ക്‌സ് ദേവാലയത്തില്‍ വി.അല്‍ഫോസാമ്മയുടെ തിരുന്നാള്‍ 31-ാം തീയതി ഞായറാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക