Image

ഹുമയോട് ഉമ്മ ചോദിച്ച് മമ്മൂട്ടി; വൈറ്റ് പുതിയ ടീസര്‍

Published on 27 July, 2016
ഹുമയോട് ഉമ്മ ചോദിച്ച് മമ്മൂട്ടി; വൈറ്റ് പുതിയ ടീസര്‍


മമ്മൂട്ടി നായകനാകുന്ന വൈറ്റ് 29ന് തിയേറ്ററുകളില്‍ എത്തും. ഉദയ് അനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ എത്തി. മമ്മൂട്ടിയും നായിക ഹുമ ഖുറേഷിയും ഉള്‍പ്പെടുന്നതാണ് ടീസര്‍. ബോളിവുഡ് താരം ഹുമ ഖുറേഷിയുടെ ആദ്യ മലയാളം ചിത്രമാണിത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച സിനിമയാണ് വൈറ്റ്.

ഇറോസ് ഇന്റര്‍നാഷനലും ആപ്പിള്‍ട്രീയും ചേര്‍ന്നാണ് വൈറ്റ് നിര്‍മ്മിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍,നന്ദിനി വല്‍സന്‍, ഉദയ് അനന്തന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. പ്രകാശ് റോയ് എന്ന മധ്യവയസ്‌കന്റെ പ്രണയമാണ് സിനിമയുടെ ഉള്ളടക്കമെന്ന് അറിയുന്നു.

രാഹുല്‍ രാജ് ആണ് സംഗീത സംവിധാനം. അജ്മല്‍ അമീര്‍ നായകനായ പ്രണയകാലം എന്ന ചിത്രത്തിന് ശേഷം ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക