ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. സമീപത്തെ പാന്‍മസാല വില്‍പ്പന കടക്കാരനും രണ്ട് മക്കളുമാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ ഇന്നലെയാണ് മലയാളി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മര്ദനമേറ്റ്മരിച്ചത്. പാലക്കാട് കോട്ടായി സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മകന് രജത് ആണ് മരിച്ചത്. ഡല്‍ഹിയില്‍ മയൂര്‍വിഹാര്‍ ഫേസ് മൂന്നില്‍ ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
ട്യൂഷന് കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്ന രജത്? അടക്കമുള്ള നാല് മലയാളി വിദ്യാര്‍ഥികളെ പാന്‍മസാല വില്പനക്കാന് അടുത്തേക്ക് വിളിച്ചു. കടയിലെ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടികളുമായി തര്‍ക്കമുണ്ടായി. പിന്നീട് കുട്ടികളെ സമീപത്തുള്ള പാര്‍ക്കിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ രജതിനെ ആശുപത്രിയിലെത്തിച്ച് വില്പനക്കാര് കടന്നുകളഞ്ഞു. ക്രൂരമായ മര്‍ദനമേറ്റ രജത് അരമണിക്കൂറിന് ശേഷം മരണപ്പെടുകയായിരുന്നു.