മുംബൈ: മുംബൈയില്‍ അന്ധേരിയില്‍ മെഡിക്കല്‍ ഷോപ്പിന് തീപിടിച്ച് അഞ്ച്
കുട്ടികള്‍ ഉള്‍പ്പടെ 8 പേര് മരിച്ചു. ഇരുനില കെട്ടിടത്തിന്റെ ആദ്യ
നിലയില്‍ സ്ഥിതിചെയ്യുന്ന മെഡിക്കല്‍ ഷോപ്പാണ് കത്തി നശിച്ചത്.
കെട്ടിടത്തില്‍ കിടന്നുറങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
കട അടച്ചിട്ടതിനാല്‍ ഇവര്‍ക്ക് പുറത്തേക്ക് രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. പുലര്‍ച്ചെ ആറു മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.