Image

മന്ത്രി മന്ദിരങ്ങള്‍ക്ക് കേടുവരുത്തി; ഉദ്യോഗസ്ഥരെന്ന് സംശയം

Published on 28 May, 2016
മന്ത്രി മന്ദിരങ്ങള്‍ക്ക് കേടുവരുത്തി; ഉദ്യോഗസ്ഥരെന്ന് സംശയം
തിരുവനന്തപുരം : മന്ത്രിമാരുടെയും വസതികള്‍ക്ക് വ്യാപകമായ രീതിയില്‍ കേടുവരുത്തിയതായി കണ്ടെത്തി. മുന്‍ മന്ത്രിമാര്‍ വസതികള്‍ ഒഴിഞ്ഞുപോയ തക്കം നോക്കി ഉദ്യോഗസ്ഥര്‍ തന്നെ ഔദ്യോഗിക വസതികളിലെ വീട്ടുപകരണങ്ങള്‍ നശിപ്പിച്ചതാണ് കാരണം. മിക്ക ഔദ്യോഗിക വസതികളിലെയും കസേര, മേശ തുടങ്ങിയ വീട്ടുപകരണങ്ങള്‍ക്കും വാഷ് ബേസിന്‍, ക്ലോസറ്റ് തുടങ്ങിയ സാനിറ്ററി വെയറിനുമെല്ലാം വ്യാപക നാശനഷ്ടങ്ങള്‍ വരുത്തി വച്ചിരിക്കുകയാണ്. മുന്‍ മന്ത്രിമാര്‍ വസതി ഒഴിയും വരെയും കുഴപ്പങ്ങള്‍ ഇല്ലാതിരുന്ന ഇവയ്‌ക്കെല്ലാം പൊതുമാരാമത്ത് ഉദ്യോഗസ്ഥരുടെ കീഴിലായിരുന്ന ചെറിയ കാലയളവില്‍ ഇത്രയും നാശങ്ങള്‍ ഉണ്ടായതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ ധനമോഹമാണെന്ന് വ്യക്തം.

പുതിയ മന്ത്രിസഭ വരുമ്പോഴുണ്ടാകുന്ന വീടുകളുടെ മോടി പിടിപ്പിക്കലിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഉദ്യോഗസ്ഥരുടെ കീശയിലെത്തുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് മോടി പിടിക്കല്‍ വിവാദമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ അത്യാവശ്യ സൗകര്യങ്ങള്‍ മാത്രം മതിയെന്നും മോടി പിടിപ്പിക്കല്‍ വേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഉള്ള സൗകര്യങ്ങള്‍ നശിപ്പിക്കുന്നത് വഴി അറ്റകുറ്റപ്പണികള്‍ക്ക് നിര്‍ബന്ധിതമാക്കി അതിലൂടെ പണം സമ്പാദിക്കാമെന്ന ഉദ്യോഗസ്ഥരുടെ നീക്കത്തിന്റെ ഫലമാണ് ഇപ്പോഴത്തെ വസതികളുടെ അവസ്ഥയെന്ന് മന്ത്രിമാര്‍ തന്നെ സംശയിക്കുന്നു.
ഇതോടെ മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പാകാനുള്ള സാധ്യത മങ്ങുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക