Image

ഫോമാ ജീവകാരുണ്യ പദ്ധതിക്ക് പിന്തുണയുമായി ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്‍ മുന്‍നിരയില്‍

Published on 02 May, 2016
ഫോമാ ജീവകാരുണ്യ പദ്ധതിക്ക് പിന്തുണയുമായി ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്‍ മുന്‍നിരയില്‍
ന്യൂയോര്‍ക്ക്: ഫോമ തുടങ്ങിവെച്ച ജീവകാരുണ്യ പദ്ധതിയായ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന കുട്ടികളുടെ ഔട്ട് പേഷ്യന്റ് വാര്‍ഡിനുവേണ്ടി സമാഹരിച്ച 5000 ഡോളര്‍ റീജണല്‍ വൈസ് പ്രസിഡന്റ് ബിജു ഉമ്മന്‍, ഫോമാ നേതാക്കളായ ജനറല്‍ സെക്രട്ടറി ഫൈസല്‍ എഡ്വേര്‍ഡ്, ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, ആര്‍.സി.സി പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജോസ് ഏബ്രഹാം എന്നിവരെ ഏപ്രില്‍ 16-നു യോങ്കേഴ്‌സില്‍ കൂടിയ പ്രത്യേക സമ്മേളനത്തില്‍ വെച്ച് കൈമാറുകയുണ്ടായി.

2015 ഒക്‌ടോബറില്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ കൂടിയ ഫോമാ നാഷണല്‍ കമ്മിറ്റി മുമ്പാകെ, വാഗ്ദാനം ചെയ്ത 5000 ഡോളര്‍ കൃത്യ സമയത്തുതന്നെ ഫോമാ നേതൃത്വത്തെ ഏല്‍പിച്ച ബിജു ഉമ്മന്റെ നേതൃത്വത്തിലുള്ള ടീമിനെ ജനറല്‍ സെക്രട്ടറി ഫൈസല്‍ എഡ്വേര്‍ഡ് പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

ആര്‍.സി.സി പ്രൊജക്ടിന്റെ നിര്‍മ്മാണ പുരോഗതിയെപ്പറ്റി ഫോമ പി.ആര്‍.ഒയും കോര്‍ഡിനേറ്ററുമായ ജോസ് ഏബ്രഹാം സമ്മേളനത്തില്‍ വിവരിക്കുകയുണ്ടായി.

റീജിയന്റെ സംഭാവനയായ 5000 ഡോളറിനു പുറമെ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സല്‍ജു കളത്തിപ്പറമ്പില്‍, ലിബി ഏബ്രഹാം എന്നിവര്‍ 5000 ഡോളറിന്റെ ചെക്ക് ഫോമാ നേതൃത്വത്തെ ഏല്‍പിക്കുകയുണ്ടായി. ഫോമ ദേശീയ-പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് ഫണ്ട് കൈമാറല്‍ ചടങ്ങ് നടന്ന­ത്.
ഫോമാ ജീവകാരുണ്യ പദ്ധതിക്ക് പിന്തുണയുമായി ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്‍ മുന്‍നിരയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക