Image

കേരളത്തില്‍ വ്യാഴാഴ്ചവരെ ഉഷ്ണതരംഗത്തിന് സാധ്യത

Published on 01 May, 2016
കേരളത്തില്‍ വ്യാഴാഴ്ചവരെ ഉഷ്ണതരംഗത്തിന് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ചവരെ ഉഷ്ണ തരംഗത്തിന് (ഹീറ്റ് വേവ്) സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മൂന്നറിയിപ്പെങ്കിലും കേരളത്തിന് പൊതുവായാണ് അറിയിപ്പ്.

പകല്‍ പതിനൊന്ന് മണിമുതല്‍ മൂന്നു മണി വരെ സൂര്യതപത്തിന് സാധ്യത കൂടുതലാണെന്നും പകല്‍ സമയത്ത് പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മെയ് രണ്ടാം തീയതിയോടെ ചില സ്ഥലങ്ങളില്‍ മഴ പെയ്തുതുടങ്ങാനും സാധ്യതയുണ്ട്. മെയ് മൂന്നിന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യാനും സാധ്യതയുണ്ടെന്നും മെയ് ആറു മുതല്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രണ്ട് കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി രണ്ടുദിവസം 40 ഡിഗ്രിയിലധികം ചൂടുണ്ടാവുകയും ഇത് ശരാശരിയിലും നാലര ഡിഗ്രി കൂടുതലായിരിക്കുകയും ചെയ്താലാണ് ഉഷ്ണതരംഗം (ഹീറ്റ് വേവ്) പ്രഖ്യാപിക്കുന്നത്. സൂര്യാതപമേല്‍ക്കാനും അതുവഴി ജീവഹാനി വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഉഷ്ണതരംഗം.

എന്നാല്‍, തീരദേശ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി 37 ഡിഗ്രിക്ക് മുകളില്‍ ചൂടുണ്ടായാലും ഈ അവസ്ഥയായി പരിഗണിക്കും. തീരദേശ നഗരമായ കോഴിക്കോട്ട് ദിവസങ്ങളായി താപനില 37 ഡിഗ്രിക്ക് മുകളിലാണ്. ഇത് ശരാശരിയിലും നാലര മുതല്‍ അഞ്ച് ഡിഗ്രി വരെ കൂടുതലാണ്. ഇതുംകൂടി പരിഗണിച്ചാണ് കേരളത്തില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചത്. 

'Heat wave' in some places in Kerala: IMD


Thiruvananthapuram, May 1 (IANS) This summer in Kerala has been particularly hot, prompting the India Meteorological Department (IMD) to warn against "heat wave conditions".

"Heat wave conditions very likely to prevail at isolated places over Kerala on May 1 and 2, especially in Palakkad and Kozhikode districts. People are advised to be careful while venturing out between 11 a.m. and 3 p.m.," said IMD on Sunday.Palakkad recorded 41.6 degrees Celsius, Kozhikode 39.2, Kannur 37.8 and Punalur in Kollam district 37.6 degrees on Sunday.

Temperatures have surged in the past one week across the state. 

According to the state disaster management authority officials, the present heat wave is the worst in the last five years.

Two deaths were reported on Saturday in Kozhikode due to the heat wave.

It is not so hot everywhere in Kerala though. 

Kottayam and Thiruvananthapuram, for instance, received showers on Saturday. 

Rainfall can be expected in more places in the state in the next four days, IMD said.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക