Image

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ@99 - മനു തുരുത്തിക്കാടന്‍

മനു തുരുത്തിക്കാടന്‍ Published on 25 April, 2016
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ@99 - മനു തുരുത്തിക്കാടന്‍
ഏപ്രില്‍ 27-ന് 99ന്റെ നിറവിലേക്കെത്തുന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ.
പത്തനംതിട്ട  മാരാമണ്ണിലെ ക്രിസോസ്റ്റം തിരുമേനിയുടെ അരമനയിലെ സന്ദര്‍ശന റൂമിയില്‍ നിറയെ പുരസ്‌ക്കാരങ്ങളും പ്രശസ്തിഫലകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. നിറപുത്തരിയും, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ മുതല്‍ നിരവധി ചിത്രങ്ങള്‍, വിവിധ സംഘടനകളില്‍ നിന്നും, രാജ്യങ്ങളില്‍ നിന്നും ലഭിച്ച വിവിധ സമ്മാനങ്ങള്‍ പൂമുഖത്തുനിന്ന് തുടങ്ങി അകത്തേക്ക് നീളുന്നു.
കാത്തിരുന്ന സന്ദര്‍ശകരെ ഓരോരുത്തരായി പറഞ്ഞയച്ചശേഷം ബിസിനസ്സ് ആവശ്യത്തിനായി എത്തിയ ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധിയുമായി അല്പം സംവാദം. തന്റെ വാദം ശരിയായി അവതരിപ്പിച്ച ബിഷപ്പ് പ്രതിനിധിയുടെ വാദം അംഗീകരിച്ചില്ല എന്നു മാത്രമല്ല, തന്റെ വാദം കാരണങ്ങള്‍ നിരത്തി വിശദീകരിച്ചപ്പോള്‍ കമ്പനി പ്രതിനിധി നിശബ്ദനായി മടങ്ങി.

ഇമലയാളിക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്:-

കഴിഞ്ഞ 121 വര്‍ഷമായി മാര്‍ത്തോമാ സഭ മാരാമണ്‍ മണല്‍പ്പുറത്ത് കണ്‍വന്‍ഷന്‍ നടത്തുന്നു. എന്തെങ്കിലും മാറ്റം ജനങ്ങളില്‍ പ്രകടമാകുന്നുണ്ടോ?

അത് കേള്‍വിക്കാര്‍ പറയേണ്ടതാണ്. ഒരാള്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നു. അയാളാണ് പറയേണ്ടത് അത് രുചികരമാണോ എന്ന്! എന്നതുപോലെ സമൂഹമാണ് അത് പറയേണ്ടത്. കേള്‍വിക്കാര്‍ പറയണം, അഥവാ മാറ്റം ആവശ്യമെങ്കില്‍ സഭജനങ്ങള്‍ സഭാനേതൃത്വത്തോട് പറയണം. സുവിശേഷം പറയുന്നതിനും വ്യത്യാസമുണ്ട്. ലോകത്ത് എല്ലായിടത്തും ഒരേ രീതിയിലല്ല സുവിശേഷം അവതരിപ്പിക്കപ്പെടുന്നത്.
വര്‍ഗീയത സമൂഹത്തില്‍ വര്‍ദ്ധിക്കുന്നു, മതങ്ങലുടെ സ്വാധീനവും, മതപരിവര്‍ത്തനമാണോ അതോ മനപരിര്‍ത്തനമാണോ ആവശ്യം?
മതപരിവര്‍ത്തനത്തിന് നമുക്ക് അവകാശം ഇല്ല, മതം എന്തിന്?
മതം-ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പ്രാധാന്യം വരുന്നത്.
സഭകള്‍ തമ്മിലുള്ള ഐക്യമാണോ, മതങ്ങള്‍ തമ്മിലുള്ള ഐക്യമാണോ ഈ കാലഘട്ടത്തിന്റെ ആവശ്യം?
ഇവിടെ ഹോമിയോപതി, അലോപതി, ആയുര്‍വേദം എന്നീ വിവിധ ചികിത്സാരീതികള്‍ ഉണ്ട്. ഇതിന്റെയെല്ലാം ലക്ഷ്യം രോഗസൗഖ്യമാണ്. ഇതെല്ലാം ഉപയോഗിക്കണോ, അതോ ഒന്ന് ഉപയോഗിച്ച് പൂര്‍ണ്ണമായും ചികിത്സിക്കണോ എന്ന്് ചിന്തിക്കുക. ഇപ്പോഴത്തെ ലക്ഷ്യം ദൈവവുമായുള്ള ബന്ധവും, സമൂഹവുമായുള്ള ബന്ധവും നിലനിര്‍ത്തുക എന്നതാണ്. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ സഭകള്‍ ഒത്തുചേരുമ്പോള്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ദൈവത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.

ഇതര സഭകളുടെയും, മതങ്ങളുടെയും ചടങ്ങുകളില്‍ തിരുമേനി പങ്കെടുക്കുന്നു, മള്ളിയൂരും, അമൃതാനന്ദമഠത്തിലും മറ്റും, എന്തു സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്?
കര്‍ത്താവായ ക്രിസ്തു; ദൈവം മനുഷ്യനായി. ദൈവം മനുഷ്യനായത് യേശുവിലൂടെയാണ്. ദൈവത്തിങ്കലേക്ക് എത്താന്‍ മനുഷ്യനെ സഹായിക്കുന്നതാണ് യേശുക്രിസ്തു. നമ്മുടെ സമൂഹത്തിലെ എല്ലാവരും ദൈവത്തെ അറിയണം, ആഴത്തിലുള്ള ബന്ധത്തിലേയ്ക്ക് പ്രവേശിക്കണം.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി എന്നിവരെക്കുറിച്ച്?
സമൂഹത്തില്‍ സ്വാധീനമുള്ളവരാണ് അവര്‍. സാമൂഹ്യരൂപീകരണത്തിന് നേതൃത്വം നല്‍കാന്‍ അവര്‍ക്ക് സാധിക്കും. ഇത്തരം ബന്ധങ്ങളിലൂടെ എനിക്കും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിക്കും.

രാഷ്ട്രീയക്കാരില്‍ ഉമ്മന്‍ചാണ്ടി, പിണറായി, കമ്മനം രാജശേഖരന്‍ എന്നിവരുമായുള്ള അടുപ്പത്തെക്കുറിച്ച്?
എല്ലാ രാഷ്ട്രീയക്കാരിലും നന്മ ആഗ്രഹിക്കുന്നവരുണ്ട്. അവരുമായുള്ള ബന്ധം കൊണ്ട് ഞാന്‍ അതാണ് ഉദ്ദേശിക്കുന്നത്, സമൂഹ നന്മ 'എന്നാല്‍ അവര്‍ പറയുന്നത് എല്ലാം ഞാന്‍ വിഴുങ്ങുന്നുമില്ല.'

99- ന്റെ നിറവിലേയ്ക്ക് എത്തുന്നു, എന്താണ് പറയാനുള്ളത്?
'ഞാന്‍ ഇങ്ങനെ തന്നെ, സമൂഹത്തിന് ചെയ്യാന്‍ കഴിയുന്നത് ചെയ്യണം, അത്തരം പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുവാന്‍ ശ്രമിക്കുന്നു, അടുത്ത രണ്ട് വര്‍ഷം സമൂഹത്തിന് എന്താണ് ആവശ്യമോ, അത് ചെയ്യാന്‍ ശ്രമിക്കും.'
അഭിമുഖം തടസ്സപ്പെടുത്തികൊണ്ട് സന്ദര്‍ശകര്‍ വരുന്നു. പ്രമുഖ പ്രസാധകര്‍ പ്രസിദ്ധീകരിച്ച ബിഷപ്പിന്റെ ആത്മകഥയുടെ കോപ്പികളുമായി അവരുടെ പ്രതിനിധി എത്തി. ഉദ്ദേശിച്ചതിലും രണ്ടാഴ്ച വൈകി, നിര്‍ദ്ദേശിച്ച കോപ്പികള്‍ എത്തിച്ച കമ്പനി പ്രതിനിധിയെ കണക്കറ്റ് അദ്ദേഹം ശകാരിച്ചു. താന്‍ ഒരു ജോലിക്കാരന്‍ മാത്രമാണെന്നും, പറയണ ജോലി ചെയ്യുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും, പ്രതിനിധി പറഞ്ഞു. അവസാനം മാനേജര്‍ വിളിച്ച് വിശദീകരണം നല്‍കിയശേഷമാണ് അദ്ദേഹം തൃപതനായത്.

പ്രവാസികള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാനുള്ളത്?
'എല്ലാ മനുഷ്യര്‍ക്കും, സമൂഹത്തിനും ചില ഹെറിറ്റേജുകള്‍ ഉണ്ട്, എല്ലാവര്‍ക്കും തിരുത്തത്തക്കവണ്ണം സമൂഹത്തെ പങ്കെടുപ്പിക്കുകയും,' പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ കടമ. എല്ലാ സമൂഹത്തിനും, ശക്തികൂടുന്നതും കടപ്പാട് വര്‍ദ്ധിപ്പിക്കുന്നതും അവരുടെ ഹെറിറ്റേജാണ്. അവരുടെ രൂപാന്തരവും, സാമൂഹ്യ നവീകരണവും നമ്മുടെ ചുമതലാണ്.'
ബിഷപ്പിന്റെ പുസ്തകങ്ങളുടെ കൂട്ടത്തില്‍ കണ്ട 'ബോബനും മോളിയും' പ്രത്യേക പതിപ്പിനേക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു. അവര്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നിരുന്നു, തമാശ കേള്‍ക്കുന്നതും, പറയുന്നതും ആസ്വാദ്യകരമാണ്. മനുഷ്യജീവിതത്തിന്റെ പിരിമുറുക്കം ഇല്ലാതാക്കാന്‍ ഉല്ലാസം അനുഭവിക്കുക, അതിന് കൂടുതല്‍ സന്തോഷം അനുഭവിക്കുക, അതാണ് ഇന്നത്തെ ആവശ്യം. സമൂഹം വളരെ ടൈറ്റായിരിക്കുന്നു, സന്തോഷം കൂടുമ്പോള്‍ പിരിമുറുക്കം കുറയുന്നു, അതിന് വായന നല്ലതാണ്. ഇപ്പോള്‍ വായിക്കുന്നത് പാപ്പായുടെ പുസ്തകങ്ങളും, മറ്റ് സാഹിത്യകൃതികളും ആണെന്നും, തുടര്‍ച്ചയായി വായന ഇല്ലെന്നും പറഞ്ഞു. അമേരിക്കന്‍ വിദ്യാഭ്യാസ നിലവാരം ചൈന, ജപ്പാന്‍, ഇന്‍ഡ്യ എന്നീ രാജ്യങ്ങളിലേക്കാള്‍ താഴെയാണെന്നും ബിഷപ്പ് പറഞ്ഞു.

കേരളത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ?
'മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുകയും, ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുന്ന ഗവണ്‍മെന്റ് വരണം എന്ന് ആശിക്കുന്നു.'

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ@99 - മനു തുരുത്തിക്കാടന്‍
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ@99 - മനു തുരുത്തിക്കാടന്‍
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ@99 - മനു തുരുത്തിക്കാടന്‍
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ@99 - മനു തുരുത്തിക്കാടന്‍
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ@99 - മനു തുരുത്തിക്കാടന്‍
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ@99 - മനു തുരുത്തിക്കാടന്‍
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ@99 - മനു തുരുത്തിക്കാടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക