Image

നടി ലിസിക്ക് ഹൈക്കോടതി നോട്ടീസയച്ചു

Published on 10 February, 2016
നടി ലിസിക്ക് ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി: നടി ലിസിയുടെ പിതാവാണെന്ന് തെളിയിക്കുന്നതിന് മൂവാറ്റുപുഴ സ്വദേശി എന്‍.ഡി വര്‍ക്കി നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ച് നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 

 വര്‍ക്കിക്ക്  പ്രതിമാസം ധനസഹായം നല്‍കാന്‍ വീണ്ടും ഉത്തരവായ സാഹചര്യത്തിലാണ് വര്‍ക്കി തന്റെ പിതാവല്ലെന്നും പിതൃത്വം തെളിയിക്കാന്‍ അവസരം നല്കിയിട്ടില്ലെന്നും ലിസി ഹൈക്കോടതിയില്‍ വാദിച്ചത്. 

ഇടക്കാല ജീവനാംശമായി പ്രതിമാസം 10,000 രൂപ നല്കണമെന്നും ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ഉത്തരവിടണമെന്നും കാണിച്ച് വര്‍ക്കി നല്‍കിയ പരാതിയാണ് കോടതി ഫയലില്‍ സ്വീകരിച്ചത്. കേസ് 19 ന് വീണ്ടും പരിഗണിക്കും. 

പക്ഷാഘാതം വന്ന് തളര്‍ന്ന എന്‍.ഡി. വര്‍ക്കി ഇപ്പോള്‍ സഹോദരനൊപ്പമാണ് താമസം. ഭര്‍ത്താവും ചലചിത്ര സംവിധായകനുമായ പ്രിയദര്‍ശനുമായി പിരിഞ്ഞ് കഴിയുന്ന ലിസി ഇപ്പോള്‍ ചെന്നൈയിലാണ് താമസിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക