ചിരിയുടെ തമ്പുരാന് ആയിരം ദീപ പ്രഭയില്‍ പിറന്നാള്‍ മധുരം. അതും ശബരീശ
സന്നിധിയില്‍.
ഭക്തജനങ്ങളും നാട്ടുകാരും തിരുവല്ലയിലെ ശബരിമല
ഇടത്താവളത്തില്‍ മാര്‍ത്തോമ്മ സഭാ വലിയ തിരുമേനി മാര്‍ ക്രിസ്റ്റൊസത്തിന്
പിറനാള് ആദരമൊരുക്കിയത് മത സൗഹാര്‍ദത്തിന്റെ പുതിയ വിളംബരമായി.
ഇന്നലെ വൈകിട്ട് ആയിരുന്നു ചടങ്ങ്. നിലവിളക്കുകളില്‍ പകര്‍ന്ന ദീപപ്രഭയുടെ
നിറവില്‍ പൊന്നാട അണിയിച്ചു പുരസ്കാരം നല്കി ആദരിക്കുകയും
പ്രാര്‍ത്ഥനകളോടെ പിറനാള് ആശംസകള്‍ നേരുകയും ചെയ്തു.
പൗര പ്രമുഖരും സംഘാടകരുമായ പ്രതാപ് ചന്ദ്ര വര്‍മ്മ, ലാല്‍ നന്ദാവനം, എ ജി
ജയദേവന്, സതീഷ് ചാത്തങ്കേരി, രാജേഷ് ചാത്തങ്കേരി, വിശാഖ് വെണ്‍പാല,
തുടങ്ങിയവരും തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാനായ ജൈസണ് പടിയറ, ടോണി ഇട്ടി
എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.
ലഘുഭക്ഷണ വിതരണവും സംഘാടകര്‍ ഒരുക്കിയിരുന്നു. നിറഞ്ഞമനസ്സോടെ തിരുമേനി
എല്ലാവര്ക്കും അനുഗ്രഹങ്ങള്‍ ചൊരിയുകയും ആത്മീയതയും മനുഷ്യത്വവും എന്നും
നിലനിലല്ക്കണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ചടങ്ങുകള്‍ക്ക് ശേഷം
അന്നദാനവും നടന്നു