തൃശൂര്‍: ക്ഷേത്രത്തില്‍ വരുമാനമുണ്ടാക്കുന്നത് ഹിന്ദുക്കളാണ്. എന്നാല്‍ ഹിന്ദുക്കളുടെ സമ്പത്ത് കൊണ്ടുപോകുന്നത് ന്യൂനപക്ഷങ്ങളുമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന് പറഞ്ഞു.
ഒന്നിനും കൊള്ളാത്തവരെയാണ് ദേവസ്വങ്ങളില്‍ നിയമിക്കുന്നത്. ക്ഷേത്രങ്ങളെയെല്ലാം ഭരിച്ച് അവര്‍ മുടിപ്പിച്ചു. ഏതെങ്കിലും ന്യൂനപക്ഷ ആരാധനാലയങ്ങള്‍ ഭരിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ? അതിന്റെയെല്ലാം ഭരണാവകാശം അവര്‍ക്കുമാത്രമാണ്. ഇങ്ങനെ പറയുമ്പോഴാണ് ജാതിയും മതവും പറയുന്നു എന്ന് ആരോപിക്കുന്നത്. വിവേചനം കാണിക്കുമ്പോള്‍ ഇതൊന്നും പറയാതിരിക്കാനാവില്ല. ഭൂനയബില്ലിലൂടെ ക്ഷേത്രങ്ങളുടെ ഭൂമിയും സ്വത്തുമെല്ലാം നഷ്ടപ്പെട്ടു. പളളികള്ക്കൊന്നും സംഭവിച്ചില്ല. ക്ഷേത്രങ്ങളിലെ നിത്യനിദാനച്ചെലവുകള്‍ പോലും കണ്ടെത്താന്‍ കഴിയാതെയായി. ഇതെല്ലാം തിരിച്ചറിയുന്ന ഹിന്ദുക്കള്‍ ഒന്നിക്കുകയാണ്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ സമത്വമുന്നേറ്റ യാത്രയെ ആശീര്‍വദിക്കാനെത്തി. എല്ലാ വിഭാഗങ്ങളും യാത്രയെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.