തിരുവനന്തപുരം: തോട്ടം തൊഴിലാളി പ്രശ്നത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന പാക്കേജ് അംഗീകരിക്കുമെന്ന് മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍.
എന്നാല്‍ 350 രൂപ ദിവസവേതനമായി പരിമിതപ്പെടുത്താന്‍ അനുവദിക്കില്ല.
ആറംഗ സംഘമാണ് ക്ളിഫ്ഹൗസിലത്തെി ഇന്ന് മുഖ്യമന്ത്രിയെ കണ്ടത്. ഗോമതി അഗസ്റ്റിന്, ലിസി സണ്ണി, ജയലക്ഷ്മി, രാജേശ്വരി എന്നിവര്‍ക്ക് പുറമെ സമരത്തില്‍ ഇവരോടൊപ്പമുള്ള മനോജും അന്തോണിരാജും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.