Image

മണിരത്‌നം-ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ചു?

ആശ എസ് പണിക്കര്‍ Published on 05 October, 2015
 മണിരത്‌നം-ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ചു?
    ദുല്‍ഖറിനെയും കാര്‍ത്തിയേയും പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ പ്രോജക്ട് ഉപേക്ഷിച്ചതായി തമിഴകത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍. താരങ്ങളുടെ ഡേറ്റ് ഇല്ലാത്തതാണത്രേ പ്രോജക്ട് ഉപേക്ഷിക്കാന്‍ കാരണമെന്നാണ് കേള്‍ക്കുന്നത്. 

ദുല്‍ഖര്‍, കാര്‍ത്തി, നിത്യാ മേനോന്‍, കീര്‍ത്തി സുരേഷ് എന്നിവരെയാണ്  പ്രധാന കഥാപാത്രങ്ങളായി പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ലെന്നും തീരുമാനിച്ചതിലും വൈകിയാവും ചിത്രീകരണം തുടങ്ങുക എന്നുമാണ് അണിയറക്കാര്‍ പറയുന്നത്. അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. 

മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന് എ.ആര്‍. റഹ്മാനായിരിക്കും സംഗീത സംവിധാനം നിര്‍വഹിക്കുക. ഛായാഗ്രഹണം രവി വര്‍മന്‍. 


 മണിരത്‌നം-ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ചു?
Mani
 മണിരത്‌നം-ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ചു?
Dulkar
 മണിരത്‌നം-ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ചു?
karthi
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക