Image

ഫിലാഡല്‍ഫിയ സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ ഓണം ആഘോഷിച്ചു

ജോജോ കോട്ടൂര്‍ Published on 02 September, 2015
ഫിലാഡല്‍ഫിയ സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ ഓണം ആഘോഷിച്ചു
ഫിലാഡല്‍ഫിയ: സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ ഓഗസ്റ്റ്‌ 30-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ഓണം ആഘോഷിച്ചു. ചടങ്ങുകള്‍ക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ ഇടവക വികാരി റവ.ഫാ. ചാക്കോ പുന്നൂസ്‌ ലോക മലയാളി സമൂഹത്തിന്‌ എല്ലാവിധ ആശംസകളും നന്മകളും നേര്‍ന്നു.

ഇടവകാംഗങ്ങളുടെ കലാപരിപാടികള്‍ക്കുശേഷം വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. എല്ലാ ഇടവകാംഗങ്ങളുടേയും കഠിന പരിശ്രമം കൊണ്ടാണ്‌ ഈ ഓണാഘോഷ ചടങ്ങുകള്‍ വന്‍ വിജയമായതെന്ന്‌ ഇടവക സെക്രട്ടറി കുര്യാക്കോസ്‌ ഏബ്രഹാം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഫിലാഡല്‍ഫിയ സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക