കോഴിക്കോട് :ലോക ആയോധന കലയായ മിക്സ്ഡ് മാര്‍ഷല്‍ ആര്‍ട്സ് മത്സരം കോഴിക്കോട്ട് നടന്നു. കേരളത്തില്‍ ആദ്യമായാണ് എം.എം.എ. മത്സരം കോഴിക്കോട്ട് സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലും വിദേശത്ത് നിന്നുമായി 20 ലധികം താരങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. രണ്ട് വനിതാ താരങ്ങളും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്വസ്തില് ഫെഡറേഷന് ക്ലബ്ബാണ് അന്താരാഷ്ട്ര നിലവാരത്തില്‍ മത്സരം കോഴിക്കോട്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചത്. മേയര്‍ എം.കെ. പ്രേമജം മത്സരം ഉദ്ഘാടനം ചെയ്തു.
ഫോട്ടോ/ റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്
ഡിബ്ജിത്ത്(മുബൈ), ബാബു(കോഴിക്കോട്). മത്സരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍