നിറദീപങ്ങള്‍ തെളിയും
നിറസന്ധ്യകള്ക്ക് കൂട്ടായി
വീശും പടിഞ്ഞാറന്‍
കാറ്റും
അതില്‍ പൊഴിയും
പൂക്കളും പുല്ക്കൊടികളും
എന്‍ ഓര്‍മ്മയില്‍
പൂവിളി.
വീണ്ടും കഥകളി കാണുവാന്‍
അത്തപ്പൂക്കളം
തീര്‍ക്കുവാന്‍
തിരുവാതിര
മങ്കമാര്‍ക്കൊപ്പം
ആടിപാടുവാന്
ഊഞ്ഞാല്വള്ളിയിലിരുന്ന്
ഒന്നുയൂലാടുവാന്,
പാടുവാന്‍
മാനസംകൊതിക്കുന്നു.
മുറ്റത്തെ
മാവിന്‍ചുവട്ടിലെ
ഓണക്കളികളും
ഗ്രാമവീഥികളിലെ
പുലിക്കളികളും
കോളേജങ്കണത്തില്‍
അരങ്ങേറുന്ന തിരുവാതിര
അത്തപ്പൂക്കള
മത്സരവും
അതിരുകളില്ലാതെ ഇന്നും ഓര്‍മ്മയില്‍
ഒരു പൂവിളിയായി ഒരു പൂക്കളം
തീര്‍ക്കുന്നു
സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി