Image

അറ്റോര്‍ണി ലതിക മേരി തോമസ് ഫ്‌ളൊറിഡയില്‍ നിന്നു കോണ്‍ഗ്രസിലേക്കു മത്സരിക്കുന്നു

exclusive Published on 27 July, 2015
അറ്റോര്‍ണി ലതിക മേരി തോമസ് ഫ്‌ളൊറിഡയില്‍ നിന്നു കോണ്‍ഗ്രസിലേക്കു മത്സരിക്കുന്നു
ടലഹസി, ഫ്‌ളോറിഡ: ഫ്‌ളൊറിഡ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എല്‍ഡര്‍ ആഫയെഴ്‌സ് ജനറല്‍ കോണ്‍സല്‍ലതിക മേരി തോമസ്, 37, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി രണ്ടാം ഡിസ്ട്രിക്റ്റില്‍ നിന്നു കോണ്‍ഗ്രസിലേക്കു മത്സരിക്കുന്നു. ഡമൊക്രാറ്റിക് പാര്‍ട്ടിയിലെ ഗ്വെന്‍ ഗ്രഹാം ആണു നിലവിലുള്ള കോണ്‍ഗ്രസംഗം.
കടുത്ത കണസര്‍വേറ്റിവ് ആയ അവര്‍ ഒബാമ കെയറിനെയും ഇല്ലീഗല്‍ ഇമ്മിഗ്രന്റ്‌സിനു ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെയും എതിര്‍ക്കുന്നു. ഗേ മാരിയേജും ഒബാമ കെയറും അംഗീകരിച്ച സുപ്രീം കോടതി വിധിയെയും ചോദ്യം ചെയ്യുന്നു.
തന്റെ മാതാപിതാക്കള്‍ ലീഗലായി കുടിയേറിയവരാണെന്നും എല്ലാ നിയമവും അനുസരിക്കുന്നവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമം ലംഘിച്ച് കുടിയേറിയവര്‍ക്കും അതേ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പ്രസിഡന്റിന്റെ നടപടി അംഗീകരിക്കാനാവില്ല.നികുതി കുറക്കുക, യു.എസ്. വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിടുക, കോമണ്‍ കോര്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് നിര്‍ത്തലാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അവര്‍ മുന്നോട്ടു വയ്ക്കുന്നു.
ടാമ്പക്കടുത്ത് പാം ഹാര്‍ബറില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശി ഡോ. ടോം തോമസിന്റെയും പാലാ സ്വദേശി ഡോ. ആനിയുടെയും രണ്ടാമത്തെ പുത്രിയാണു ലതിക തോമസ്. പാല സെന്റ് തോമസ് കോളജിലെ പ്രൊഫസറായിരുന്ന മാണിയുടെ പുത്രിയാണു ഡോ. ആനി.
മുത്ത പുത്രി ഡോ. കവിത മയാമിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ഇളയ പുത്രന്‍ പ്രേം ന്യു യൊര്‍ക്കില്‍ ഇന്‍ വസ്റ്റ്മന്റ് ബാങ്കറായിരുന്നു. ഇപ്പോള്‍ ഫ്‌ളോറിഡയില്‍ സ്വന്തം ബിസിനസ് നടത്തുന്നു.
പുത്രി ഇലക്ഷനു നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നു ആല്‍ സൈമേഴ്‌സ് ഗവേഷകനായ ഡോ. ടോം പറഞ്ഞു. ഡിസ്ട്രിക്ടിന്റെ അതിര്‍ത്തി ഇനിയും പുനര്‍നിര്‍ണയം ചെയ്യാനുണ്ട്. അത് പുത്രിക്ക് അനുകൂലമാകാനാണു സാധ്യത. രണ്ടാം ഡിസ്ട്രിക്ടില്‍ പൊതുവെ കണ്‍സര്‍വേറ്റിവിനാണു മുന്‍ തൂക്കം.
മിഡില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലതിക ഫ്‌ളോറിഡ അസംബ്ലിയിലും ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ യു.എസ് കോണ്‍ഗ്രസിലുംസഹായി ആയി പ്രവര്‍ത്തിച്ചു. പിന്നീടു വിവിധ സംഘടനകളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചു.
ഗവര്‍ണര്‍ റിക്ക് പെറിയുടെ ടീമില്‍ സജീവമായ ലതികക്കു ഗവര്‍ണറുടെ ശക്തമായ പിന്തുണയുമുണ്ട്.
ഇലക്ഷനില്‍ വിജയിച്ചാല്‍ കോണ്‍ഗ്രസിലെത്തുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിത താനായിരിക്കുമെന്നു ലതിക പറഞ്ഞു. ഇന്ത്യന്‍ സമുഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ട്.
അത് ലറ്റായ ലതിക ഗള്‍ഫ് വിന്‍ഡ് ട്രാക്ക് ആന്‍ഡ് ട്രയത്തലന്‍ ക്ലബ് അംഗമാണു.ദീര്‍ഘ ദൂര ഓട്ടത്തില്‍ പങ്കെടുമ്പോഴാണുജോണ്‍ കോങ്കസ് വിവാഹാഭ്യര്‍ഥന നടത്തിയത്. പുത്രന്‍ ലൂക്ക്. സെന്റ് തോമസ് മൂര്‍ കാത്തലിക്ക് ചര്‍ച്ചില്‍ അംഗങ്ങളാണു.
Contact:

RunWithMary@gmail.com

www.runwithmary.com

Attorney Mary Thomas, (Lathika-37) Republican from Tallahassee, has kicked off her campaign for  Congress from the 2nd District.

“With the strong support and help of our Indian community, I will be able to be victorious in my race for Congress. If I am elected, I will be the first Indian-American woman to serve in Congress. This would truly be a historic event,” she told dlatimes.

The seat currently is held by Rep. Gwen Graham, Democrat. At a news conference at the Florida Press Center, she said her priorities were cutting taxes, ending illegal immigration, dismantling the U.S. Department of Education and ending Common Core standards, according to Tallahassee Democrat.

"Let's cut taxes," she said. "Let's eliminate unnecessary regulations. Let's cut wasteful spending. Let's force Congress to reclaim its constitutional authority to reign in the executive. And let's adopt a flat or fair tax to stimulate economic growth."

She introduced herself as the daughter of legal immigrants from India, a wife, mom and Christian. A native of Charleston, South Carolina, who relocated with her family to Florida as a child, is hoping to become the first Indian-American elected to Congress from the state, something she said "would truly be an historic event."

Her parents, Dr Tom Thomas and Dr Aney of Palm Harbor near Tampa, immigrated to America in 1972. She is the second child of them. The older daughter, Dr. Kavitha practices in Miami and younger son Prem runs his own business in Florida.

Mary Thomas said the issue of illegal immigration is "deeply personal to me and my family."

"My parents came to this country legally," she said. "They were willing to follow the law so that their children could have a better life, so that I could be here before you today the proud descendant of immigrants. So when President Obama grants illegal and unconstitutional amnesty to millions of illegal immigrants, it is an outrage to me, my parents and to all of the immigrants waiting in line to become Americans legally."

Thomas works as general counsel for the Florida Department of Elder Affairs, though she said she plans to step down from the post to campaign full time. She said she's worked in state government since Gov. Rick Scott's election in 2010 and that the governor has been "very supportive" of her campaign.

"Gov. Scott and his administration have proven that free market principles work," she said. "Washington could take a few lessons from what we've done here in Florida."

She criticized the U.S. Supreme Court for recent rulings upholding the Affordable Care Act and legalizing gay marriage, decisions she called "an abomination."

She also criticized Rep Graham, who's serving her first term in Congress, for supporting the president's stance on immigration and other issues, including the Affordable Care Act.

Recently, former Rep. Steve Southerland, R-Panama City, whom Graham defeated last year, has said he's considering running for the seat.

Thomas said she's committed to running in the district.

Mary Thomas is a strong, conservative Republican, a mom, an attorney, and a first-generation American.

Mary is running for Congress.  If elected, Mary would make history as the first Indian-American woman to serve in Congress.

Mary was born in Charleston, South Carolina, to immigrant parents who arrived in America from India in 1972 with their educations and the hope of living the American dream.  The Thomas family eventually settled in Pinellas County, where they started a successful small business. Mary’s parents instilled in her the conservative ideals of the importance of family, hard work, self-sufficiency, and the value of education.

Mary is a graduate of the Florida State University College of Law. She also holds a Masters of Law from the University of Miami and a Bachelors degree from the University of South Florida.

Mary has lived in Tallahassee for over a decade.  She has been a member of Governor Rick Scott’s Administration since he was sworn into office in January 2011. Mary currently serves as the General Counsel at the Department of Elder Affairs where she manages and oversees the legal department of an agency that administers a $900 million budget. 

During her time in the Scott Administration, Mary has worked closely on issues that directly impact the citizens, businesses, military installations, and environment of the Second Congressional District. Her experience includes: serving as the Governor’s representative in negotiations regarding the Deepwater Horizon Oil Spill; developing strategies to protect the Apalachicola Bay from Georgia’s unchecked consumption of water, strategies that ultimately resulted in the filing of a lawsuit against Georgia in the U.S. Supreme Court; and helping to solve military base encroachment issues around the Panhandle’s military installations.

As a member of the Gulf Winds Track and Triathlon Clubs, Mary has participated in over 50 road races and triathlons in locations across the Second District. During one of these races that was held in Mexico Beach, Mary’s husband, John, proposed to her.

Their son Luke was born at Tallahassee Memorial Hospital. Mary and her family attend the Co-Cathedral of St. Thomas More Catholic Church in Tallahassee.

Those interested in speaking with Mary about her potential candidacy can reach her at: RunWithMary@gmail.com

www.runwithmary.com


അറ്റോര്‍ണി ലതിക മേരി തോമസ് ഫ്‌ളൊറിഡയില്‍ നിന്നു കോണ്‍ഗ്രസിലേക്കു മത്സരിക്കുന്നു
അറ്റോര്‍ണി ലതിക മേരി തോമസ് ഫ്‌ളൊറിഡയില്‍ നിന്നു കോണ്‍ഗ്രസിലേക്കു മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക