ഷിക്കാഗോ: പരിശുദ്ധാത്മാവിനെ നല്കി വിശ്വാസികളെ ഉത്തമ ക്രസ്ത്യാനികളും,
ക്രിസ്തുവിന്റെ സാക്ഷികളും ആക്കി മാറ്റുന്ന സ്ഥൈര്യലേപന കൂദാശ മെയ് 17-ന് 45
കുട്ടികള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും സ്വീകരിച്ചു.
ഇടവക വികാരി റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. റോയ്
മൂലേച്ചാലില്‍, രൂപതാ ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനം, രൂപതാ ഫിനാന്‍സ്
ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. സെബാസ്റ്റ്യന്‍ വടക്കേചിറയത്ത്, ഫാ. സോണി
ഏറ്റുപറയില്‍, ഫാ. ജോസഫ് അറയ്ക്കല്‍, ഫാ. ജോണ്‍സ് ചെറുനിലം എന്നിവര്‍
സഹകാര്‍മികരായി.
കൂദാശാ ഒരുക്കങ്ങള്‍ക്ക് മതബോധന സ്കൂള്‍ ഡയറക്ടര്‍ സി.
ജസ്ലിന് സി.എം.സി, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജയരാജ് ഫ്രാന്‍സീസ്,
രജിസ്ട്രാര്‍ സോണി തേവലക്കര, സെക്രട്ടറി റാണി കാപ്പന് എന്നിവര്‍ നേതൃത്വം നല്കി.
കൂദാശാ സ്വീകരണത്തിനായി സി. ജീനാ ഗ്രേയ്സ് സി.എം.സി, സി. ഷീന സി.എം.സി, രാജു
പാറയില്‍, തെരേസ കുന്നത്തറ എന്നിവര്‍ കുട്ടികളെ ആത്മീയമായി ഒരുക്കി. മനോഹരമായ
ഗാനശുശ്രൂഷ നടത്തിയ കുട്ടികളുടെ ഗായകസംഘത്തെ വികാരി അച്ചന് പ്രത്യേകം അനുമോദിച്ചു.
ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ് ചാമക്കാലയോടൊപ്പം അനേകം മാതാപിതാക്കളും ഈ കൂദാശാ
സ്വീകരണം ഭംഗിയാക്കാന്‍ യത്നിച്ചു. സ്നേഹവിരുന്നും ഏവര്‍ക്കുമായി
ഒരുക്കിയിരുന്നു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.