നാലുവര്‍ഷം നീണ്ട വിരാമത്തിനൊടുവില് ഐശ്വര്യ ബോളിവുഡില്‍ തിരിച്ചെത്തുന്നു. സഞ്ജയ് ഗുപ്ത് സംവിധാനം ചെയ്യുന്ന ജസ്ബ എന്‍ ചിത്രത്തിലൂടെയാണ് ആഷ് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ചിത്രത്തില്‍ അഭിഭാഷകയുടെ റോളിലാണ് ആഷ് അഭിനയിക്കുക. ഏറെ ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രത്തില്‍ ആഷ് അവതരിപ്പിക്കുന്ന കഥാപാത്രം ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.ഇര്ഫാന് ഖാന് ആണ് ചിത്രത്തില്‍ ആഷിന്റെ നായകന്. സസ്പെന്‍ഷനില്‍ കഴിയുന്ന പോലീസുകാരനായിട്ടാണ് ഇര്‍ഫാര്‍ ഖാന് ഇതില്‍ അഭിനയിക്കുന്ത്. ഇര്‍ഫാന്റെ അമമയായി ശബ്നാ ആസ്മിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അതിഥിതാരമായി ജോണ്‍ എബ്രഹാമും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒക്ടോബര്‍ ഒന്‍പതിന് ചിത്രം പുറത്തിറങ്ങും. 2010ല്‍ പുറത്തിറങ്ങിയ സഞ്ജയ്ലീലാ ബന്‍സാലിയുടെ ഗുസാരിഷ് ആണ് ആഷ് അവസാനമായി അഭിനയിച്ച ചിത്രം.