ഓര്‍മ്മയില്‍ മറന്നുവെച്ച ഇടവപ്പാതി മനസ്സില്‍ വെറുതെ കോറിയിട്ടു
മറക്കാനാവാത്ത മായാചിത്രങ്ങള്‍ പെട്ടന്നു പൊട്ടിവിടരുന്ന കുറെ
കൈതോടുകള്‍. കൊച്ചു വെള്ളച്ചാട്ടങ്ങള്‍ ആ പെരുമ്മഴയില് ജനിച്ചുവീഴുന്ന
കുഞ്ഞരുവികള്‍ കടലാസുതോണി ഒഴുക്കാന്‍ ഭൂപടംപോലെ
ചിതറിക്കിടക്കുന്ന കൊച്ചു കൊച്ചു വെള്ളപ്പൊക്കങ്ങള്‍ മഴ നില്‍ക്കുബോള്‍
ഒക്കെ കുട്ടികളെപ്പോലെയാണ് . പുഴയിലേക്കു യാത്രയാകാന്‍ തിടുക്കം
കൂട്ടും പിന്നെ പിടിച്ചാല്‍ കിട്ടില്ല അനുസരണയില്ലാത്ത നീരൊഴുക്കുകള്‍
തുള്ളിച്ചാടി ഒരു പോക്കാണ് അഹങ്കാരികള്‍ അങ്ങ് ദൂരെ ഏതോ
മഹാസാഗരത്തില്‍ എല്ലാം ഇട്ടെറിഞ്ഞ് മറ്റാരെയോ ആരെയോ തേടി പോകുന്നു
ചിലപ്പോള്‍ ആരും കാണാതെ ആ പെരുംമഴയിലേക്ക് ഒറ്റതോര്‍ത്തുമുടുത്ത്
എടുത്തൊരു ചാട്ടമാണ് മുറ്റത്ത് കൂട്ടുകാരോന്നിച്ച് ആ
തോരാമഴയില്‍ ആര്‍ത്തുല്ലസ്സിച്ചു വെറുതെ ഓടിക്കളിക്കും ചൂരല്‍കൊണ്ടുള്ള
ചുട്ട അടി കൊള്ളുന്നതുവരെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല