Image

നിഷി രാജന്‍ -ഒരു അമേരിക്കന്‍ മലയാളി കലാകാരി

ജോസ് പിന്റോ സ്റ്റീഫന്‍ Published on 02 November, 2011
നിഷി രാജന്‍ -ഒരു അമേരിക്കന്‍ മലയാളി കലാകാരി


ഒരു മലയാളി കുടുംബത്തിലെ അംഗമായി ഡല്‍ഹിയിലാണ് നിഷി രാജന്‍ ജനിച്ചത്. നിഷിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ ആ കുടുംബം ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റി. അന്നുതൊട്ട് ന്യൂയോര്‍ക്കിലാണവരുടെ വാസം. നന്നെ ചെറുപ്പത്തിലെ സംഗീതത്തോട് അഭിരുചി കാട്ടി തുടങ്ങിയ നിഷി ഒന്‍പതാം വയസ്സില്‍ തന്റെ ആദ്യഗാനങ്ങളും കവിതകളും രചിച്ചു. അക്കാലത്ത് തന്നെ വിവിധതരം നൃത്തങ്ങള്‍ പഠിക്കാനും ആ പെണ്‍കുട്ടി താല്പര്യം കാണിച്ചു.

ഇപ്പോള്‍ വളരേയേറെ അ
ിയപ്പെടുന്ന കലാകാരിയായി നിഷി രാജന്‍ മാറകഴിഞ്ഞു. ഗാനരചയിതാവ്, ഗായിക, നടി, മോഡല്‍ , നര്‍ത്തകി എന്നീ തലങ്ങളിലെല്ലാം നിഷി പേരെടുത്തുകഴിഞ്ഞു. അമേരിക്കന്‍ മുഖ്യധാരയില്‍ ഇത്രയേറെ ശ്രദ്ധാകേന്ദ്രമായിട്ടും തന്റെ മലയാളിത്വം മറക്കാതിരിക്കാന്‍ നിഷി എപ്പോഴും ശ്രമിച്ചു.

മനുഷ്യാവകാശ സംരക്ഷണങ്ങള്‍ക്ക് വേണ്ടിയുള്ള നിലപാടുകള്‍ക്ക് മനസ്സില്‍ എന്നും പ്രമുഖ സ്ഥാനമുണ്ടായിരുന്നതും കൊണ്ട് തന്റെ കലാജീവതത്തിന് ഒരിടവേള നല്‍കി
22-ാം വയസ്സില്‍ നിയമപഠനത്തിന് വീണ്ടും കോളേജില്‍ ചേര്‍ന്ന നിഷി ഇപ്പോള്‍ തിരക്കേറിയ ഒരു അഭിഭാഷക കൂടിയാണ്. അതിനിടയിലാണ് കലാ ജിവിതത്തിനും നിഷി സമയം കണ്ടെത്തുന്നത്.

നിഷിയുടെ ഗാനങ്ങള്‍ വളരെ ശ്രദ്ധ നേടികഴിഞ്ഞു. സിനിമാ-നാടക അഭിനയം തുടരുന്നുണ്ട്. മുടങ്ങാതെ ഗാനരചയും നടത്തുന്നു. നിരവധി മാധ്യമങ്ങളില്‍ നിഷിയെകുറിച്ചുള്ള വാര്‍ത്തകളും ലേഖനങ്ങളും അച്ചടിച്ചു വന്നിട്ടുണ്ട്.

നിഷിയെക്കുറിച്ച് കൂടുതല്‍ അ
ിയാന് ‍www.nishi music.com സന്ദര്‍ശിക്കുക

നിഷിയെക്കുറിച്ച് ഒരു പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനത്തിന്റെ ലിങ്ക് വായനക്കാര്‍ക്കായി നിഷി രാജന്റെ പ്രത്യക അനുവാദത്തോടെ താഴെ കൊടുക്കുന്നു.

NEWS LINK

നിഷി രാജന്‍ -ഒരു അമേരിക്കന്‍ മലയാളി കലാകാരിനിഷി രാജന്‍ -ഒരു അമേരിക്കന്‍ മലയാളി കലാകാരിനിഷി രാജന്‍ -ഒരു അമേരിക്കന്‍ മലയാളി കലാകാരിനിഷി രാജന്‍ -ഒരു അമേരിക്കന്‍ മലയാളി കലാകാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക