Image

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ്‌ ചാറ്റനൂഗായില്‍ നടന്നു

ജോണ്‍സ്‌ പി മാത്യൂസ്‌, ടെന്നസി Published on 06 May, 2015
ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ്‌ ചാറ്റനൂഗായില്‍ നടന്നു
ടെന്നസി: ജൂലൈ 16-19 വരെ ഓക്കലഹോമയില്‍ വെച്ചു നടക്കുന്ന പതിമൂന്നാമത്‌ ഐ.പി.സി ഫാമിലികോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ്‌ മെയ്‌ രണ്ടിന്‌ ചാറ്റനൂഗ വെസ്ലിയന്‍ ചര്‍ച്ചില്‍ വെച്ച്‌ നടന്നു.

നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ അലക്‌സ്‌ വെട്ടിക്കല്‍ നാഷണല്‍ സെക്രട്ടറി ജോയ്‌ തുമ്പമണ്‍, മുന്‍ നാഷണല്‍ കണ്‍വീനര്‍ ഡോ. ജോയി ഏബ്രഹാം എന്നിവര്‍ സംബന്ധിച്ചു. ഐ.പി.സി സൗത്ത്‌ ഈസ്റ്റ്‌ റീജിയനില്‍നിന്നുള്ള ആദ്യ രജിസ്‌ട്രേഷന്‍ പാസ്റ്റര്‍ ഏ. സി. ഉമ്മന്‍ നാഷണല്‍ സെക്രട്ടറി ജോയ്‌ തുമ്പമണിനു നല്‍കി കിക്കോഫ്‌ നിര്‍വഹിച്ചു. നാഷണല്‍ കണ്‍വീനര്‍ അല്‌ക്‌സ്‌ വെട്ടിക്കല്‍ കോണ്‍ഫറന്‍സിന്റെ പുരോഗതികളെക്കുറിച്ച്‌ സംസാരിച്ചു. ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സ്‌ മുന്‍ നാഷണല്‍ ട്രഷറര്‍ രാജന്‍ ആര്യപ്പള്ളില്‍, ഡോ. ജോയ്‌ ഏബ്രഹാം തുടങ്ങിയവര്‍ആശംസ അറിയിച്ചു. ടെന്നസി സ്റ്റേറ്റ്‌ പ്രതിനിധി ജോയിസ്‌ പി. മാത്യൂസ്‌ നന്ദി പറഞ്ഞു.
ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ്‌ ചാറ്റനൂഗായില്‍ നടന്നു
ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ്‌ ചാറ്റനൂഗായില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക