Image

എന്‍.വൈ.എം.സി അമേരിക്കന്‍ ഡെയ്‌സ്‌ താരോത്സവം ടിക്കറ്റ്‌ വില്‍പ്പന ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 06 May, 2015
എന്‍.വൈ.എം.സി അമേരിക്കന്‍ ഡെയ്‌സ്‌ താരോത്സവം ടിക്കറ്റ്‌ വില്‍പ്പന ഉദ്‌ഘാടനം ചെയ്‌തു
ഷിക്കാഗോ: എന്‍.വൈ.എം.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന `അമേരിക്കന്‍ ഡെയ്‌സ്‌' എന്ന താരോത്സവത്തിന്റെ ടിക്കറ്റ്‌ വില്‍പ്പന എന്‍.വൈ.എം.സി പ്രസിഡന്റ്‌ ഈപ്പന്‍ ചാക്കോ നിര്‍വഹിച്ചു. ഗ്ലെന്‍ഓക്‌സ്‌ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി സഖറിയാ മത്തായി, ട്രഷറര്‍ മാത്യു ചെറുവള്ളില്‍ തുടങ്ങി മറ്റ്‌ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ കലാപരിപാടി വന്‍ വിജയമാക്കാന്‍ ഏവരും സഹകരിക്കണമെന്ന്‌ പ്രസിഡന്റ്‌ അഭ്യര്‍ത്ഥിച്ചു.

ജൂലൈ അഞ്ചിന്‌ വൈകുന്നേരം 5.30-നു ക്യൂന്‍സ്‌ ബോറോ കമ്യൂണിറ്റി കോളജ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്റര്‍ (Humanities Buliding, 222 -05-56th Avenue Bayside, NY 11364 ) വെച്ചാണ്‌ പരിപാടി അരങ്ങേറിയത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബോബി (646 261 6314), സാക്‌ (917 208 1714), രാജു പറമ്പില്‍ (516 455 2917), ഷെറി (516 587 1403). രഘു നൈനാന്‍ അറിയിച്ചതാണിത്‌.
എന്‍.വൈ.എം.സി അമേരിക്കന്‍ ഡെയ്‌സ്‌ താരോത്സവം ടിക്കറ്റ്‌ വില്‍പ്പന ഉദ്‌ഘാടനം ചെയ്‌തു
എന്‍.വൈ.എം.സി അമേരിക്കന്‍ ഡെയ്‌സ്‌ താരോത്സവം ടിക്കറ്റ്‌ വില്‍പ്പന ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക