Image

ഫിലാഡല്‍ഫിയായില്‍ നിര്യാതയായ സാറാ യോഹന്നാന്റെ സംസ്‌ക്കാരം ശനിയാഴ്‌ച്ച

ജോസ്‌ മാളേയ്‌ക്കല്‍ Published on 06 May, 2015
ഫിലാഡല്‍ഫിയായില്‍ നിര്യാതയായ സാറാ യോഹന്നാന്റെ സംസ്‌ക്കാരം ശനിയാഴ്‌ച്ച
ഫിലാഡല്‍ഫിയ: മെയ്‌ 3-ന്‌ ഞായറാഴ്‌ച്ച വൈകിട്ട്‌ ഫിലാഡല്‍ഫിയായില്‍ നിര്യാതയായ സാറാ യോഹന്നാന്റെ (65) സംസ്‌ക്കാരശുശ്രൂഷകള്‍ താഴെപ്പറയും പ്രകാരം ആയിരിക്കും.

പൊതുദര്‍ശനം: മെയ്‌ 8 വെള്ളിയാഴ്‌ച്ച വൈകുന്നേരം ആറുമണിമുതല്‍ ഒമ്പതുവരെ സെ. തോമസ്‌ സീറോമലബാര്‍ പള്ളിയില്‍ (608 വെല്‍ഷ്‌ റോഡ്‌, ഫിലാഡല്‍ഫിയ പി. എ. 19115).

സംസ്‌ക്കാരശൂശ്രൂഷകള്‍: മെയ്‌ 9 ശനിയാഴ്‌ച്ച രാവിലെ 8:30 മുതല്‍ 9:00 വരെ പൊതുദര്‍ശനം. 9:00 ദിവ്യബലി. 10:15 മുതല്‍ 11:00 വരെ പൊതുദര്‍ശനം. തുടര്‍ന്ന്‌ ശവസംസ്‌ക്കാരശൂശ്രൂഷകളും സീറോമലബാര്‍ പള്ളിയില്‍. മൃതദേഹം ബെന്‍സേലത്തുള്ള റിസറക്ഷന്‍ സെമിത്തേരിയില്‍ (5201 ഹ്യൂംവില്‍ റോഡ്‌, ബെന്‍സേലം, പി. എ. 19020) സംസ്‌കരിക്കും.

റാന്നി കോയിക്കല്‍ കുടുംബാംഗമായ പരേത സീറോമലബാര്‍ പള്ളി പാരീഷ്‌ കൗണ്‍സില്‍ അംഗവും, സെ. ജോസഫ്‌ വാര്‍ഡ്‌ മുന്‍ പ്രസിഡന്റും, മദേഴ്‌സ്‌ ഫോറം മുന്‍ പ്രസിഡന്റുമായിരുന്നു.

റിയല്‍ എസ്റ്റേറ്റ്‌ രംഗത്തു പ്രവര്‍ത്തിക്കുന്ന കൊട്ടാരക്കര പ്ലാവിലയില്‍ യോഹന്നാന്‍ മത്തായി (പി. എം. തങ്കച്ചന്‍) ആണു ഭര്‍ത്താവ്‌.

മക്കള്‍: പ്രസി, പ്രീത, പ്രദീപ്‌ ജോണ്‍.മരുമക്കള്‍: മാത്യു വര്‍ഗീസ്‌, അശോക്‌ കൈലാത്ത്‌, ഖുശ്‌ബു.

സഹോദരങ്ങള്‍: തോമസ്‌ മാത്യു കോയിക്കല്‍ (യു. എസ്‌. എ), ആനിയന്‍ മാത| കോയിക്കല്‍ (ഇന്‍ഡ്യ), സെബാസ്റ്റ്യന്‍ മാത്യു കോയിക്കല്‍ (യു. എസ്‌. എ), റവ. ഫാ. ജോസ്‌ കോയിക്കല്‍ (ആസ്‌ട്രേലിയ), ലിസമ്മ ജയിംസ്‌ (ഇന്‍ഡ്യ), സോഫി ജോസ്‌ (യു. എസ്‌. എ), സൂസി ഷാജന്‍ (യു. എസ്‌. എ),, ഗ്രേസി മോഡി (യു. എസ്‌. എ), റോയി മാത്യു കോയിക്കല്‍ (യു. എസ്‌. എ).

ഒലിവിയ, സോഫിയാ, ലൈലാ റോസ്‌, അഗസ്റ്റിന്‍ കൈലാത്ത്‌ എന്നിവര്‍ കൊച്ചുമക്കള്‍.
ഫിലാഡല്‍ഫിയായില്‍ നിര്യാതയായ സാറാ യോഹന്നാന്റെ സംസ്‌ക്കാരം ശനിയാഴ്‌ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക