Image

ഫ്‌ളോയിഡ്‌ മേവെതര്‍ ലോക ബോക്‌സിംഗ്‌ ചാമ്പ്യന്‍

Published on 03 May, 2015
ഫ്‌ളോയിഡ്‌ മേവെതര്‍ ലോക ബോക്‌സിംഗ്‌ ചാമ്പ്യന്‍
ലാസ്‌ വെഗാസ: അമേരിക്കയുടെ ഫ്‌ളോയിഡ്‌ മേവെതര്‍ ലോക ബോക്‌സിംഗ്‌ ചാമ്പ്യന്‍. മത്സരത്തില്‍ ഫിലിപ്പീന്‍സിന്റെ മാനി പക്വിയാവോയെയാണു മേവെതര്‍ പരാജയപ്പെടുത്തിയത്‌. ലാസ്‌ വെഗാസിലെ ഗ്രാന്‍ഡ്‌ ഗാര്‍ഡന്‍ അരീനയിലാണു മത്സരം നടന്നത്‌.

ഫ്രഫഷണല്‍ ബോക്‌സിംഗ്‌ മത്സരത്തില്‍ മേവെതറിന്റെ 48-ാമത്തെ തുടര്‍ച്ചയായ വിജയമാണിത്‌. 118-110, 116-112,116-112 എന്ന നിലയിലായിരുന്നു മേവെതറിന്റെ വിജയം. 3,000 രത്‌നങ്ങള്‍ പതിച്ച വെല്‍ട്ടര്‍ ബെല്‍റ്റാണു വിജയിക്കു സമ്മാനിക്കുന്നത്‌.

ബോക്‌സിംഗ്‌ ചരിത്രത്തിലെ ഏറ്റവും പണമൊഴുകിയ പോരാട്ടമായിരുന്നു ലാസ്‌ വെഗാസില്‍ നടന്നത്‌. മേവെതര്‍ക്കു 900 കോടി രൂപയും പക്വിയാവോയക്കു 600 കോടി രൂപയും പ്രതിഫലമായി ലഭിക്കും. മികച്ച പോരാട്ടമായിരുന്നു പക്വിയാവോയും കാഴ്‌ച്ചവച്ചത്‌. ഹോളിവുഡ്‌ താരങ്ങളടക്കമുള്ള വിവിഐപികളെ സാക്ഷി നിര്‍ത്തിയായിരുന്നു ഇടിക്കൂട്ടില്‍ തന്നെ വെല്ലാനാളില്ലെന്നു മേവെതര്‍ തെളിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക