Image

ഇന്‍ഫാം 5 ലക്ഷം അംഗങ്ങളെ ചേര്‍ക്കുന്നു; ദേശീയതല അംഗത്വവിതരണ ഉദ്‌ഘാടനം തിങ്കളാഴ്‌ച കോഴിക്കോട്ട്‌

Published on 03 May, 2015
ഇന്‍ഫാം 5 ലക്ഷം അംഗങ്ങളെ ചേര്‍ക്കുന്നു; ദേശീയതല അംഗത്വവിതരണ ഉദ്‌ഘാടനം തിങ്കളാഴ്‌ച കോഴിക്കോട്ട്‌
കോഴിക്കോട്‌: ഇന്‍ഡ്യന്‍ ഫാര്‍മേഴ്‌സ്‌ മൂവ്‌മെന്റ്‌ (ഇന്‍ഫാം)5 ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ത്ത്‌ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശക്തിപ്പെടുത്തുന്നു. ജൂണ്‍ 30വരെ സമയബന്ധിതമായാണ്‌ അംഗത്വവിതരണം. സംസ്ഥാനതല ഉദ്‌ഘാടനം നാളെ കോഴിക്കോട്‌ പിഎംഒസിയില്‍ വൈകുന്നേരം 6 മണിക്ക്‌ നടക്കും. താമരശ്ശേരി ബിഷപ്‌ മാര്‍ റെമീജിയസ്‌ ഇഞ്ചനാനിയുടെ അദ്ധ്യക്ഷതയില്‍ ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ അംഗത്വവിതരണ ഉദ്‌ഘാടനം നിര്‍വഹിക്കും.

ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ്‌ ഒറ്റപ്ലാക്കല്‍, സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, സെക്രട്ടറിമാരായ ജോസഫ്‌ കരിയാങ്കല്‍, ബേബി പെരുമാലില്‍, ജില്ലാ പ്രസിഡന്റ്‌ ജെയിംസ്‌ കോട്ടൂര്‍ എന്നിവര്‍ സംസാരിക്കും. തെലുങ്കാന, സീമാന്ധ്ര, മഹാരാഷ്‌ട്ര, മേഘാലയ, കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളിലേയ്‌ക്കും ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ്‌. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും കേരളത്തിലെ വിവിധ ഭാഗങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങള്‍ക്ക്‌ ഇന്‍ഫാം ദേശീയസമിതിയില്‍ അഫിലിയേഷന്‍ കൊടുക്കുന്നതാണ്‌. അംഗത്വവിതരണ പൂര്‍ത്തീകരണത്തെത്തുടര്‍ന്ന്‌ എറണാകുളത്തു ചേരുന്ന നേതൃസമ്മേളനം സമഗ്ര കാര്‍ഷിക വികസനരേഖ പ്രഖ്യാപിക്കും.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക