Image

നേപ്പാളില്‍ പകര്‍ച്ചവ്യാധി ഭീഷണിയും, തുടര്‍ ചലനങ്ങളും

Published on 02 May, 2015
നേപ്പാളില്‍ പകര്‍ച്ചവ്യാധി ഭീഷണിയും, തുടര്‍ ചലനങ്ങളും
കാഠ്‌മണ്ഡു: ഭൂകമ്പം ദുരന്തം വിതച്ച നേപ്പാളില്‍ പകര്‍ച്ചവ്യാധിയും, തുടര്‍ ചലനങ്ങളും ഭീഷണിയുയര്‍ത്തുന്നു.ഇപ്പോഴും തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. മലയോര പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തര്‍ക്ക്‌ എത്തിപ്പെടാനായിട്ടില്ല.

അതിനിടെ നേപ്പാളിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6500 കടന്നു. പതിന്നാലായിരത്തിലേറെ പേര്‍ക്ക്‌ പരിക്കേറ്റതായി സ്ഥിരീകരിച്ചതായും നാഷണല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ്‌ സെന്ററിന്റെ പുതിയ കണക്കുകള്‍ പറയുന്നു. എന്നാല്‍ മരണസംഖ്യ പതിനയ്യായിരം വരെ എത്താമെന്ന്‌ നേപ്പാള്‍ കരസേനാ മേധാവി ജനറല്‍ ഗൗരവ്‌ റാണ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക