Image

കുടുംബ കലഹം: പിതാവ്‌ മകനെ അടിച്ചു കൊലപ്പെടുത്തി

Published on 02 May, 2015
കുടുംബ കലഹം: പിതാവ്‌ മകനെ അടിച്ചു കൊലപ്പെടുത്തി
കായംകുളം: കുടുംബ കലഹത്തെ തുടര്‍ന്ന്‌ പിതാവ്‌ മകനെ അടിച്ചു കൊലപ്പെടുത്തി. കായംകുളം കണ്ടല്ലൂരിലാണ്‌ സംഭവം. വെട്ടുതറയില്‍ രാജേഷ്‌ ഭവനില്‍ സുരേഷാണ്‌ (32) മരിച്ചത്‌. സംഭവത്തില്‍ പിതാവ്‌ രാമചന്ദ്രനെ (60) കനകക്കുന്ന്‌ പൊലീസ്‌ അറസ്റ്റുചെയ്‌തു.

ശനിയാഴ്‌ച വൈകിട്ട്‌ നാലിന്‌ ആയിരുന്നു സംഭവം . മദ്യപിച്ചെത്തിയ സുരേഷും പിതാവും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ്‌ മമ്മട്ടിക്കൈകൊണ്ടുള്ള അടിയേറ്റ്‌ സുരേഷ്‌ മരിച്ചത്‌. മകന്റെ അടിയേറ്റ്‌ രാമചന്ദ്രന്റെ കാലും ഒടിഞ്ഞു. കൊല്ലപ്പെട്ട സുരേഷ്‌ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും മനോരോഗിയുമാണെന്ന്‌ പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക