Image

ആദ്യം ആര്‍ക്കിടെക്ട്‌ ആകാന്‍മോഹിച്ചു, പിന്നെ ബാസ്‌കറ്റ്‌ ബോള്‍ പ്ലെയര്‍: ഒബാമ

Published on 02 May, 2015
ആദ്യം ആര്‍ക്കിടെക്ട്‌ ആകാന്‍മോഹിച്ചു, പിന്നെ ബാസ്‌കറ്റ്‌ ബോള്‍ പ്ലെയര്‍: ഒബാമ
വാഷിങ്‌ടണ്‍ താന്‍ ചെറുപ്പത്തില്‍ ആദ്യം ആര്‍ക്കിടെക്ട്‌ ആകാനും പിന്നീട്‌ ബാസ്‌കറ്റ്‌ ബോള്‍ പ്ലെയര്‍ ആകാനും മോഹിച്ചിരുന്നതായി യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ പറഞ്ഞു. എന്നാല്‍ യുവായപ്പോള്‍ അതൊന്നും തനിക്ക്‌ യോജിച്ച മേഖലയല്ലെന്നു മനസ്സിലായി. കോളജില്‍ പഠിക്കുന്ന കാലത്താണ്‌ രാഷ്ട്രീയത്തോട്‌ പ്രിയം തോന്നിയതെന്നും ബറാക്‌ ഒബാമ പറഞ്ഞു.

നിയമപഠനം കഴിഞ്ഞ്‌ വക്കീലായപ്പോള്‍ ജനങ്ങളെ ഏതു വിധത്തില്‍ സഹായിക്കാമെന്ന ചിന്തയുണ്ടായി. അതാണ്‌ രാഷ്ട്രീയത്തിലേക്ക്‌ വഴിവച്ചത്‌. ഇപ്പോഴും വൈറ്റ്‌ഹൗസില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക്‌ ഉപകാരമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്‌. സമൂഹത്തിന്‌ തന്നെക്കൊണ്ട്‌ കഴിയുന്ന സഹായങ്ങള്‍ ചെയ്യാനാണ്‌ എപ്പോഴും ഇഷ്ടം ഒബാമ അഭിപ്രായപ്പെട്ടു.

വാഷിങ്‌ടണിലെ ഒരു പരിപാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ്‌ ചെറുപ്പകാലത്തെ ഓര്‍മകള്‍ ഒബാമ പങ്കുവച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക