Image

മാര്‍ത്തോമാ സഭ- ഭൂഭവന ദാന ഞായര്‍- മെയ്3ന്

പി. പി. ചെറിയാന്‍ Published on 30 April, 2015
മാര്‍ത്തോമാ സഭ- ഭൂഭവന ദാന ഞായര്‍- മെയ്3ന്
ന്യൂയോര്‍ക്ക് : മാര്‍ത്തോമാ സഭ ആഗോളാടിസ്ഥാനത്തില്‍ മെയ് 3ന് ഭൂഭവനദാന ഞായര്‍ ആയി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് അന്നേദിവസം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ ശുശ്രൂഷാ മദ്ധ്യേ പ്രത്യേക ആരാധനകളും, സ്‌തോത്രകാഴ്ചാ സമര്‍പ്പണവും ക്രമീകരിച്ചിരിക്കുന്നു. ഭവനരഹിതരായ 100 പേര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായിരിക്കും സ്‌ത്രോത്രകാഴ്ചയായി ലഭിക്കുന്ന തുക ചിലവഴിക്കുക.
1968 ല്‍ ഡോ.യൂഹാനോന്‍ മാര്‍ത്തോമാ മെത്രാപ്പോലീത്തായുടെ ദീര്‍ഘ വീക്ഷണത്തിന്റെ അനന്തരഫലമാണ് മാര്‍ത്തോമാ സഭയില്‍ ഭൂഭവനദാന പ്രസ്ഥാനം രൂപപ്പെട്ടത്. 46 വര്‍ഷം പൂര്‍ത്തീകരിച്ച ഈ പ്രസ്ഥാനത്തിന് 8300 ഭവനങ്ങള്‍ ഇതുവരെ ഭവനരഹിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

സാമ്പത്തികമായി സഹായിക്കുവാന്‍ കഴിവുള്ള ഓരോ ഇടവകയും ഒരു ഭവനമെങ്കിലും സ്‌പോണ്‍സര്‍ ചെയ്യുന്നത് അനുഗ്രഹകരമായിരിക്കുമെന്ന് അഭിവന്ദ്യ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്താ ഉദ്‌ബോധിപ്പിച്ചു. ഇടവകകളില്‍ നിന്നും ഈ ആവശ്യത്തിനായി ലഭിക്കുന്ന മുഴുവന്‍ തുകയും താമസം വിനാ സഭാ ഓഫീസില്‍ അടയ്ക്കാമെന്നും മെത്രാപ്പോലീത്താ നിര്‍ദ്ദേശിച്ചു.

ഭവനം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നത് ചിലര്‍ക്ക് മാത്രമാകാതെ എല്ലാവര്‍ക്കും യാഥാര്‍ത്ഥ്യമാകുന്നതിനായി സന്തോഷത്തോടെ കൊടുക്കുകയും, പ്രവര്‍ത്തിക്കുകയും വേണമെന്ന് മാര്‍ത്തോമാ മെത്രാപോലീത്താ ഇടവകള്‍  സന്ദേശത്തില്‍ ചൂണ്ടികാട്ടി. പ്രാര്‍ത്ഥയോടും, ദീര്‍ഘവീക്ഷണത്തോടും കൂടി പ്രഖ്യാപിക്കുകയോ, ആരംഭിക്കുകയോ ചെയ്ത പദ്ധതികള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നതിന് ഉത്തമമായ ഉദ്ദാഹരണമാണ് മാര്‍ത്തോമാ സഭയുടെ ഭൂഭവനദാനപ്രസ്ഥാനം. അല്ലാത്തവ ജലരേഖകളായിതന്നെ അവസാനിക്കുകയും ചെയ്യും.

മാര്‍ത്തോമാ സഭ- ഭൂഭവന ദാന ഞായര്‍- മെയ്3ന്
ഡോ.യൂഹാനോന്‍ മാര്‍ത്തോമാ
മാര്‍ത്തോമാ സഭ- ഭൂഭവന ദാന ഞായര്‍- മെയ്3ന്
logo marthoma
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക