Image

'സ്‌നേഹാഞ്ജലി' ആല്‍ബം റിലീസ് ചെയ്തു.

Published on 28 April, 2015
'സ്‌നേഹാഞ്ജലി' ആല്‍ബം റിലീസ് ചെയ്തു.
പ്രണാം മള്‍ട്ടി മീഡിയ ഇന്റര്‍നാഷണലിന്റെ പ്രഥമസംരംഭമായ സ്‌നേഹാഞ്ജലി എന്ന ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബത്തിന്റെ റിലീസ് കേരളത്തിലും അമേരിക്കയിലുമായി നടന്നു. പ്രശസ്ത ഗാനരചയിതാവ് ഫാദര്‍. ജോണ്‍ വില്യാപ്പിള്ളിയുടെ അനുഗ്രഹീത വരികള്‍ക്ക് പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീവ് മാത്തനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബിനു മണ്ണിലാണ് നിര്‍മ്മാണം. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, ശ്വേത, കെസ്റ്റര്‍, വില്‍സണ്‍ പിറവം, സുധീപ് കുമാര്‍, ആലിസ് തുടങ്ങി കേരളത്തിലെ പ്രമുഖഗായകര്‍ അണി നിരന്ന ഈ സ്വര്‍ഗീയ സംഗീത ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം തന്നെ കേരളത്തിലും അമേരിക്കയിലും ശ്രദ്ധ നേടികഴിഞ്ഞു. പ്രാര്‍ത്ഥനാ നിര്‍ഭരമായ മനോഹരമമായ മനുഷ്യനെ ചിന്തിപ്പിക്കുന്ന വരികളാണ് ആല്‍ബത്തിന്റെ ഭംഗിയെന്ന് മാര്‍ത്തോമ്മ വലിയ മെത്രാപോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോം തിരുമേനി ആല്‍ബം റിലീസ് ചെയ്ത് കൊണ്ട് പറഞ്ഞു. ഇതിലെ ഗാനങ്ങള്‍ കാതുകളില്‍ നിന്നും ഹൃദയത്തിലേക്ക് മുഴങ്ങുന്നതുമായ  സ്വര്‍ഗീയസംഗീതമാണ് സ്റ്റീവ് മാത്തന്റേത്. പ്രശസ്തനായ റെക്‌സ് ഐസക്കാണ് ആല്‍ബത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിക്കുന്നത്. കേരളത്തില്‍ സത്യം ഓസിയോസാണ് വിതരണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു മണ്ണില്‍ - 347-803-8810

'സ്‌നേഹാഞ്ജലി' ആല്‍ബം റിലീസ് ചെയ്തു.
'സ്‌നേഹാഞ്ജലി' ആല്‍ബം റിലീസ് ചെയ്തു.
Join WhatsApp News
Rex Isaacs 2015-04-30 10:11:55
A lot of thought,efforts and hard work have gone into the making of this album.I think the overall result of it is quite satisfying to the soul.But the success of it now totally depends on how the music loving public responds to it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക