Image

ബാബു ആന്റണി ഹോളിവുഡിലേക്ക്

Published on 26 April, 2015
ബാബു ആന്റണി ഹോളിവുഡിലേക്ക്
ബാബു ആന്റണി ഹോളിവുഡിലേക്ക്. വാറണ്‍ ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്ന ബുള്ളറ്റ്‌സ് ബ്ലെയ്ഡ്‌സ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി വേഷമിടുന്നത്. കെനിയ ഹണ്ടര്‍, ഡാര്‍വിന്‍ മെന്റേരിയോ, റാണ്ടി ടെയ്‌ലര്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാനവേഷങ്ങളിലെത്തുന്നു.

മലയാള ആക്ഷന്‍ ചിത്രങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന ബാബു ആന്റണി സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പിലൂടെയാണ് ബാബു മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്.
ബാബു ആന്റണി ഹോളിവുഡിലേക്ക്
Join WhatsApp News
Snil Chandran 2015-04-26 13:57:09
അമേരിക്കയിൽ അങ്ങനെ ഒരു താരവിലയും നോട്ടവും ഇന്ത്യയിലെ പോലെയില്ല, ഇതൊരു നേട്ടമായി കണ്ടു പത്രത്തിൽ വാർത്തയാക്കാൻ. കേരളത്തിലെ ജനങ്ങൾ കാണുന്ന രീതിയിൽ ആക്ഷൻ ചിത്രത്തിൽ അഭിനയിച്ച പരിചയമോ ഒരു വ്യക്തിയുടെ ഭാഷാരീതിയോ, നിറമോ, തലമുടിവെട്ടോ, പൊത്തുകവിളോ, ആകാരഭംഗിയോ ഒന്നും അമേരിക്കൻ ചിത്രങ്ങളിൽ കയറിപ്പറ്റാൻ യോഗ്യവുമല്ല. കഥാപാത്രങ്ങൾക്കനുസരണമായ ഒരാളെ അവർ ഉപയോഗിക്കുന്നു. ഉയർന്ന സാങ്കേതിക വിദ്യകളും അതു വേണ്ടവണ്ണം ഉപയോഗിക്കാൻ കഴിവുള്ള പഠനപരിചയങ്ങളുമുള്ള, ടാലന്റുള്ളവരുടെ കഴിവാണ് ചിത്രങ്ങളിൽ കാണുന്നതും, അവകളെല്ലാംതന്നെ ലോകോത്തരമാവുന്നതും.

എന്നാൽ വെള്ളക്കാരല്ലാത്തവരെ പരിഹസിക്കാൻ തക്കവിധമാണ് പലപ്പോഴും ഹോളിവുഡ്‌ കഥാപാത്രങ്ങളെയും, കഥ തന്നെയും സൃഷ്ടിക്കുക. ഒരു 'കിഴങ്ങൻ' ഇന്ത്യാക്കാരനെ കാണിക്കാൻ (അവരുദ്ദേശിക്കുന്ന രീതിയിൽ) ഒരിന്ത്യാക്കാരനെ അവർ കണ്ടുപിടിക്കും. മനോഹരമായിത്തന്നെ അതു അവതരിപ്പിക്കുകയും ചെയ്യും. കറമ്പരെ എത്രയോ വർഷങ്ങൾ ആയി അവർ ചീത്തയായി ചിത്രീകരിച്ചു പോരുന്നു. അനേകം പ്രതിഭകൾ എന്നിട്ടും ഒന്നാം തരം അഭിനയങ്ങൾ ഹോളിവുഡ്‌ഡിലൂടെ കാഴ്ച്ചവെച്ചിട്ടുണ്ട് എന്നതു മറ്റൊരു കാര്യം.

അമേരിക്കൻ താല്പ്പര്യങ്ങളുടെ സംരക്ഷണമാണ് ഹോളിവുഡ്‌ഡിന്റെ താല്പ്പര്യം. അമേരിക്കയിലുടനീളം നിരന്തരം ന്യൂസും മറ്റു ചിത്രീകരണ ങ്ങളും നിർമ്മിച്ചു കാണിക്കുന്ന 1500-ഓളം വരുന്ന ഗവർമെന്റും പ്രൈവറ്റും മായിട്ടുള്ള ടീ.വി സ്റ്റേഷനുകളുടെ താല്പ്പര്യവും ഇതുതന്നെ.

ഇന്ത്യാക്കാർ അവരെ അഭിനയത്തിന്റെയും കലയുടെയും മികച്ച വേദിയായിക്കണ്ട് ഇന്ത്യയിലെ പോലെ സംഗതികൾ എന്നനുമാനിച്ചു ഹോളിവുഡ്‌ഡിൽ അഭിനയിക്കാൻ കിട്ടുന്ന അവസരങ്ങളെ സിനിമയുടെയും അഭിനയത്തിന്റെയും കൊടുമുടിയിൽ എത്തിയെന്നതിന്റെ അളവുകോലായി കണക്കാക്കി അഭിമാനിക്കുന്നു!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക