Image

അദിതി ആര്യ 'മിസ് ഇന്ത്യ'

Published on 29 March, 2015
അദിതി ആര്യ 'മിസ് ഇന്ത്യ'

മുംബയ്: 2015ലെ ഫെമിന മിസ് ഇന്ത്യയായി ഗൂര്‍ഗോണ്‍ സ്വദേശിനിയായ അദിതി ആര്യ തെരഞ്ഞെടുക്കപ്പെട്ടു. യഷ് രാജ് സ്റ്റുഡിയോയില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയിലാണ് വിജയിയെ പ്രഖ്യാപിച്ചത്. ആഫ്രീന്‍ റേച്ചല്‍ വാസ്, വാര്‍ത്തിക സിംഗ് എന്നിവര്‍ ഒന്നും രണ്ടും റണ്ണഴ്‌സ് അപ്പ് ആയി. ഇരുപത്തിയൊന്ന് മത്സരാര്‍ത്ഥികളില്‍ നിന്നും അഞ്ച് പേരാണ് അവസാന ഘട്ടത്തിലെത്തിയത്. 

ബോളിവുഡ് താരങ്ങളായ കരീന കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഷാഹിദ് കപൂര്‍ എന്നിവര്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഏപ്രില്‍ അഞ്ചിന് ഇത് സംപ്രേഷണം ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക