Image

ജോര്‍ജിനെതിരെ നടപടിയെടുത്തത് പാര്‍ട്ടി ഒറ്റക്കെട്ടായി:പി.ജെ ജോസഫ്

Published on 29 March, 2015
ജോര്‍ജിനെതിരെ നടപടിയെടുത്തത് പാര്‍ട്ടി ഒറ്റക്കെട്ടായി:പി.ജെ ജോസഫ്


കോട്ടയം: പാര്‍ട്ടി ഒറ്റക്കെട്ടായാണ് പി.സി ജോര്‍ജിനെതിരെ നടപടിയെടുത്തതെന്ന് കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.ജെ ജോസഫ്. ഇക്കാര്യത്തില്‍ മൗനം പാലിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നത്തില്‍ പി.സി. ജോര്‍ജിനെ പിന്തുണക്കില്ല. എട്ട് എം.എല്‍.എമാര്‍ ചേര്‍ന്നെടുത്ത തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. സമയബന്ധിതമായി നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി കെ.എം.മാണിക്ക് ഉറപ്പു നല്‍കിയെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.

പി.ജെ. ജോസഫ് തനിക്കൊപ്പമാണെന്ന് പി.സി. ജോര്‍ജ് അവകാശപ്പെട്ടിരുന്നു. ജോര്‍ജ് വിഷയത്തില്‍ ഇതാദ്യമായാണ് ജോസഫ് തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക