Image

ശ്രീ ശ്രീ രവിശങ്കറിന്‌ തീവ്രവാദ സംഘടനയായ ഐ.എസിന്റെ ഭീഷണി

Published on 28 March, 2015
ശ്രീ ശ്രീ രവിശങ്കറിന്‌ തീവ്രവാദ സംഘടനയായ ഐ.എസിന്റെ ഭീഷണി
ക്വാലാലംപൂര്‍: ആര്‍ട്‌ ഓഫ്‌ ലിവിങ്‌ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്‌ തീവ്രവാദ സംഘടനയായ ഐ.എസിന്റെ ഭീഷണി. പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ശ്രീ ശ്രീ പദ്ധതിയിട്ട പര്യടന പരിപാടിയുമായി മുന്നോട്ടുപോയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിക്കത്താണ്‌ ആര്‍ട്ട്‌ ഓഫി ലിവിംഗ്‌ മലേഷ്യന്‍ ഘടകത്തിന്‌ ലഭിച്ചത്‌

മലേഷ്യയില്‍ താമസിക്കാന്‍ ബുക്കു ചെയ്‌ത ഹോട്ടല്‍ മാനേജര്‍ക്കും സംഘടനാ പ്രതിനിധിക്കുമാണ്‌ ഭീഷണി ലഭിച്ചത്‌. കഴിഞ്ഞ ദിവസം കത്ത്‌ കിട്ടിയ ഉടന്‍ അധികൃതരെ വിവരം അറിയിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയിലും വിവരം നല്‍കിയിട്ടുണ്ട്‌. സംഭവത്തെ കുറിച്ച്‌ അന്വേഷണം തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക