Image

ശ്രീലങ്കന്‍ പ്രസിഡന്റിന്റെ സഹോദരന്‍ ആക്രമണത്തില്‍ മരിച്ചു

Published on 28 March, 2015
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ സഹോദരന്‍ ആക്രമണത്തില്‍ മരിച്ചു


കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ സഹോദരന്‍ സുഹൃത്തിന്റെ ആക്രമണത്തില്‍ മരിച്ചു. വ്യാഴാഴ്ച ആക്രമണമേറ്റ് ആശുപത്രിയിലായിരുന്ന പ്രിയന്ദ സിരിസേനയാണ് സ്വദേശമായ പൊലന്നറുവയില്‍ മരിച്ചത്. സുഹൃത്തുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആയുധം കൊണ്ട് ആക്രമണം ഏല്‍ക്കുകയായിരുന്നു. മൈത്രീപാല സിരിസേന ഇപ്പോള്‍ ചൈനീസ് സന്ദര്‍ശനത്തിലാണ്.

പ്രസിഡന്റിന്റെ ഏറ്റവും ഇളയ സഹോദരനാണ് പ്രിയന്ദ. ഗുരുതരമായി പരിക്കേറ്റ പ്രിയന്ദയെ ശസ്ത്രക്രിയക്കായി കൊളംബോയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 40കാരനായ പ്രിയന്ദക്ക് മൂന്ന് മക്കളുണ്ട്. വ്യാഴാഴ്ച തന്നെ അറസ്റ്റിലായ അക്രമിയെ ഏപ്രില്‍ എട്ടുവരെ റിമാന്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക