Image

ആന്റണിയുടെ പ്രസംഗ വേദിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ചാടിക്കയറി

Published on 28 March, 2015
ആന്റണിയുടെ പ്രസംഗ വേദിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്  ചാടിക്കയറി
വൈക്കം:എ.കെ.ആന്റണി  പ്രസംഗിക്കുന്നതിനിടെ വൈക്കം സത്യാഗ്രഹ നവതി ആഘോഷങ്ങളുടെ  വേദിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ ചാടിക്കയറിയത് പരിഭ്രാന്തി പരത്തി. വേദിയുടെ ഇടത് ഭാഗത്തായി താഴെ നിന്നിരുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ അപ്രതീക്ഷിതമായി  എ.കെ.ആന്റണിക്ക് സമീപമെത്തുകയായിരുന്നു. . നിമിഷങ്ങള്‍ക്കകം  പൊലീസ് ഇയാളെ വേദിയില്‍ നിന്ന് പിടിച്ചിറക്കി ജീപ്പില്‍ കയറ്റി. '' എനിക്ക് ഒരു കാര്യം പറയാനുണ്ട്'' എന്ന് അയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ''പൊലീസ് പിടിക്കരുത്'' എന്ന് ആന്റണിയും . പ്രശ്  നമുണ്ടാക്കിയത്   മുണ്ടക്കയം വാര്‍ഡ്  കോണ്‍ഗ്രസ്  പ്രസിഡന്റ്  വിനോഭവനാണെന്ന്     ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായി. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക