Image

മിസോറം ഗവര്‍ണര്‍ അസീസ് ഖുറൈശിയെ പുറത്താക്കി

Published on 28 March, 2015
മിസോറം ഗവര്‍ണര്‍ അസീസ് ഖുറൈശിയെ പുറത്താക്കി
ന്യൂഡല്‍ഹി: അസീസ് ഖുറൈശിയെ മിസോറം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. പുതിയ ഗവര്‍ണര്‍ വരുന്നതുവരെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് തൃപാഠിക്കായിരിക്കും മിസോറമിന്റെ ചുമതല. രാഷ്ട്രപതിയുടെ ഓഫീസാണ് ഉത്തരവ് പുറത്തിറക്കിയത്.

2017 മെയ് വരെയായിരുന്നു ഗവര്‍ണര്‍ സ്ഥാനത്ത് ഖുറൈശിയുടെ കാലാവധി. മിസോറം ഗവര്‍ണറായിരുന്ന കമലാ ബെനിവാളിനെ മോദി സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഇതിന് ശേഷം ജനുവരി ഒമ്പതിന് അസീസ് ഖുറൈശിയെ അവിടെ ഗവര്‍ണറായി നിയമിക്കുകയായിരുന്നു. നിയമനം കഴിഞ്ഞ് മൂന്ന് മാസം ആവാനിരിക്കുമ്പോഴാണ് ഖുറൈശിയെ പുറത്താക്കിയത്. നേരത്തെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന കെ. ശങ്കരനാരായണനെ മിസോറമിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ശങ്കരനാരായണന്‍ രാജിവെക്കുകയായിരുന്നു.


എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവെച്ചിരുന്നു. എം.കെ നാരായണന്‍ (പശ്ചിമബംഗാള്‍), അശ്വനി കുമാര്‍ (നാഗാലാന്‍ഡ്), ബി.എല്‍ ജോഷി (യു.പി), ശേഖര്‍ ദത്ത് (ഛത്തീസ്ഗഡ്), ബി.വി വാന്‍ചു (ഗോവ) എന്നിവരാണ് രാജിവെച്ചവര്‍. പുറത്താക്കുമെന്ന സൂചന ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വന്നതോടൊണ് ഇവര്‍ രാജിവെച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക