Image

എന്‍ എസ്‌ എസ്‌ , കാനഡ വിഷു 2015 ഏപ്രില്‍ 4 ന്‌

ജയ്‌ പിള്ള Published on 27 March, 2015
എന്‍ എസ്‌ എസ്‌ , കാനഡ വിഷു 2015 ഏപ്രില്‍ 4 ന്‌
ബ്രാംപ്‌ടന്‍ : എന്‍ എസ്‌ എസ്‌ കാനഡ കഴിഞ്ഞ 13 വര്‍ഷക്കാലമായി നടത്തിവരുന്ന വിഷു ആഘോഷങ്ങള്‍ക്‌ അരങ്ങൊരുങ്ങി .സാഹോദര്യത്തിന്റെയും ,സമൃദ്ധിയുടെയും ,സന്തോഷത്തിന്റെയും ഉത്സവമായ വിഷുവിനു കാനഡയിലെ ആദ്യ കേളി കൊട്ട്‌ ഏപ്രില്‍ 4 ശനിയാഴ്‌ച ബ്രാംപ്‌ടന്‍ ഹറോള്‍ഡു എം ബ്രാത്ത്‌ വൈറ്റ്‌ സെക്കന്ററി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ ഉയരും. വൈകിട്ട്‌ 6 മണിക്ക്‌ ഭദ്ര ദീപം കൊളുത്തി ആരംഭിക്കുന്ന ചടങ്ങില്‍ വിവിധ സാമൂഹിക സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കും എന്ന്‌ എന്‍ എസ്‌ എസ്‌ കാനഡ ചാപ്‌റ്റര്‍ ചെയര്‍മാന്‍ ശ്രീ.ശശിധരന്‍, പ്രസിഡന്റ്‌ ശ്രീ.ബാല മേനോന്‍ ,സെക്രട്ടറി ശ്രീ,സുനില്‍കുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

വിഷുവിനോടനുബന്ധിച്ചു വിഷുകണി ,വിഷുകൈനീട്ടം,വിപുലമായ രീതിയില്‍ മലയാള തനിമയെ വെല്ലുന്ന വിഷു സദ്യ എന്നിവ പരിപാടിയുടെ മാറ്റ്‌ കൂട്ടും. വിഷു കണിക്കും ,വിഷു കൈനീട്ടത്തിനും പുറമെ തായമ്പക ,ഭരതനാട്യം,മോഹിനിയാട്ടം,കാവടി ചിന്ത്‌ ,സിനിമാറ്റിക്‌ ഡാന്‍സ്‌ കോമഡി സ്‌കിറ്റ്‌ ,ഒപകരണ സംഗീതം എന്നിങ്ങനെ വിവിധ കലാ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണെന്ന്‌ എന്‍ എസ്‌ എസ്‌ ഭാരവാഹികള്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളെക്കാളും വിപുലമായ രീതിയില്‍ നടക്കുന്ന ആഘോഷ പരിപാടിയിലേക്ക്‌ കാനഡയിലെ എല്ലാ മലയാളികളെയും എന്‍ എസ്‌ എസ്‌ കാനഡ സ്വാഗതം ചെയതു.
എന്‍ എസ്‌ എസ്‌ , കാനഡ വിഷു 2015 ഏപ്രില്‍ 4 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക