Image

`ഗാസ' (കവിത: ജയ്‌ പിള്ള)

Published on 19 March, 2015
`ഗാസ' (കവിത: ജയ്‌ പിള്ള)
ഗാസയ്‌ക്‌ മേല്‍ ഇസ്രയേല്‍ നടത്തുന്ന അക്രമം 16 ദിവസം പിന്നിട്ട , ജൂലായ്‌ 26 2014.പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം 650 നു മേല്‍ പേരുടെ മരണത്തിനിടയാക്കിയ ആക്രമണം തുടരുമ്പോള്‍, ഗാസ പട്ടണത്തില്‍ അല്‌പ ജീവന്‍ മാത്രം അവശേഷിക്കുന്ന (മരണത്തിനും,ജീവനും ഇടയില്‍ ) പിഞ്ചു കുഞ്ഞുങ്ങളുടെ രോദനം ഉയരുന്നു കേട്ടു .സോഷ്യല്‍ മീഡിയകളില്‍ ഗാസ നിറഞ്ഞു നിന്നു ഇത്‌ ഗാസയില്‍ മരണപ്പെട്ട കുഞ്ഞുങ്ങളുടെ ആത്മാവിനു വേണ്ടി സമര്‌പിക്കുന്നു: ജയ്‌ പിള്ള

പുലരിയില്‍ ,പുതു വെയിലില്‍
പുഞ്ചിരി തൂകി ഉണരുന്ന
നാളെയുടെ പൂക്കള്‍
ഉയരുന്ന പുകച്ചുരുളില്‍
ഉണരുവാന്‍ വയ്യാതെ
ഓര്‍മ പൂക്കളായ്‌
ഇത്‌ ഗാസ ...
മതിലുകള്‍ക്‌ ഉള്ളിലെ
മര്‍ധിത മാനവര്‍
കൂറ്റന്‍ യന്ത്ര തോക്കുകള്‍ തുപ്പുന്ന
തീ കുണ്‍ണ്ട്‌ടങ്ങളില്‍
ജീവന്‍ തുടിക്കുന്ന ഹൃദയം പിളര്‍ന്ന
ജീവന്റെ ജീവനാം ചെറു ബാല്യങ്ങള്‍
ഇവിടെനാം നീല പ്രതലത്തില്‍
എഴുതി കൂട്ടി അച്ചടി കമന്റ്‌റ്‌ കള്‍,ലൈകുകള്‍
അവിടെ, ചെറു തലച്ചോറുകള്‍ ചിതറി
ചിരിക്കും മുഖങ്ങളില്‍ ,
കാര്‌കിച്ചു തുപ്പി ഇസ്രയേല്‍ താണ്ടവം.
തീ നാളങ്ങള്‍ക്കിടയില്‍ നാളെയുടെ
ത്തിലക കുറിഏറും കുഞ്ഞുങ്ങള്‍
വാവിട്ടു കരയുന്ന നാളെയുടെ പൂക്കള്‍
കാതടപ്പിക്കുന്ന നിലവിളിയില്‍
കണ്ണുകളില്‍ അശ്രു,മാഴയായ്‌ പെയ്‌തിരങ്ങുമ്പോള്‍
ഭീരുത്വ മാര്‍ന്നൊരാ അക്രമ സംഘമേ
ഇത്‌ നിങ്ങള്‍ കേള്‍ക്കൂ...
`മരണത്തില്‍ ഞങ്ങള്‍ക്‌ ഭയമില്ല
പക്ഷെ, ഞങ്ങളുടെ ജീവന്‍ തുടിക്കും
ചെറു പൂക്കള്‍ ,ആ ചെറു ബാല്‌ങ്ങള്‍
തല്ലി ഉടക്കാതെ ആ ചെറു പൈതങ്ങളെ
അവ നാളെയുടെ പൊന്‍തിരികള്‍
ഭാവിയുടെ ബാല്യങ്ങള്‍...`
`ഗാസ' (കവിത: ജയ്‌ പിള്ള)
Join WhatsApp News
വായനക്കാരൻ 2015-03-19 18:56:41
ഈ കവിതയിൽ ‘ഗാസ’ക്കു പകരം ‘ഭൂമി’ എന്നാക്കൂ. ‘ഇസ്രയേൽ’ എന്നത് ‘ഭീകര’ എന്നും. എന്തിനു ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്തുന്നു? പേഷ്‌വാറിൽ 2014-ൽ 132 സ്കൂൾ‌കുട്ടികളെയാണ് താലിബാൻ കശാപ്പു ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക