Image

സംഗീത സായാഹ്നം ഡാളസ്സില്‍- മാര്‍ച്ച് 14ന് ശനിയാഴ്ച

പി. പി. ചെറിയാന്‍ Published on 06 March, 2015
സംഗീത സായാഹ്നം ഡാളസ്സില്‍- മാര്‍ച്ച് 14ന് ശനിയാഴ്ച
ഗാര്‍ലന്റ് :കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് മാര്‍ച്ച് 14 ശനിയാഴ്ച ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ  ഗായിക- ഗായകന്മാരെ അണിനിരത്തികൊണ്ട് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.
ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് മൂന്നരമണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. സിനിമാ, നാടക, ലളിതഗാനങ്ങള്‍ ആലപിക്കുന്നവര്‍ക്ക് അതിനുള്ള വേദിയൊരുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യൂ, റോയ് കൊടുവത്ത്, ബാബു കണ്ടോത്ത് എന്നിവരെ ബന്ധപ്പെടേണ്ടതാണ്. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
214 293 8851, 972 569 7165, 469 463 6869 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സംഗീത സായാഹ്നം ഡാളസ്സില്‍- മാര്‍ച്ച് 14ന് ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക