Image

ന്യൂയോര്‍ക്ക് മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഈഗന്‍ കാലം ചെയ്തു.

പി. പി. ചെറിയാന്‍ Published on 06 March, 2015
ന്യൂയോര്‍ക്ക് മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഈഗന്‍ കാലം ചെയ്തു.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മുന്‍ ആര്‍ച്ച് ബിഷപ്പ് എഡ്വേര്‍ഡ് കര്‍ദ്ദിനാള്‍ ഈഗന്‍ ഇന്ന് മാര്‍ച്ച് 5 വ്യാഴാഴ്ച കാലം ചെയതതായി ചര്‍ച്ച് സ്‌പോക്ക്മാന്‍ ജോസഫ് സ്‌പെല്ലിംഗ് അറിയിച്ചു.

1932 ല്‍ ചിക്കാഗൊ ഓക്ക് പാര്‍ക്കില്‍ ജനിച്ച ഈഗനെ അറുപത്തിയെട്ട് വയസ്സില്‍ പോപ്പ് ജോണ്‍് പോള്‍  ന്യൂയോര്‍ക്ക് സിറ്റിയുടെ ഒമ്പതാമത് ആര്‍ച്ച് ബിഷപ്പായി നിയമിക്കുകയായിരുന്നു.
2000ത്തില്‍ ആര്‍ച്ച് ബിഷപ്പായ ഈഗന്‍ അമേരിക്കയിലെ ട്വിന്‍ ടവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ന്യൂയോര്‍ക്കിലെ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ അന്നത്തെ മേയര്‍ റൂഡി ഗുലാനിയെ സഹായിക്കുന്നതില്‍ മുന്‍ പന്തിയിലായിരുന്നു.

ന്യൂയോര്‍ക്കിലെ 2-4 മില്യണ്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക് ആത്മീയ നേതൃത്വം നല്‍കുന്നതിനും, സഭയുടെ വളര്‍ച്ചക്കും ആര്‍ച്ച് ബിഷപ്പ് വിലയേറിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. 
ന്യൂയോര്‍ക്ക് സിറ്റി ആര്‍ച്ച് ബിഷപ്പ് തിമോത്തി കാര്‍ഡിനാള്‍ ഡോ.ലല്‍, സഭാജനങ്ങളേയും, സഭയേയും, രാജ്യത്തേയും ഒരു പോലെ സ്‌നേഹിച്ച വ്യക്തിയായിരുന്ന കാലം ചെയ്ത തന്റെ മുന്‍ഗാമി ഈഗന്‍ എന്ന്  അനുസ്മരിച്ചു.

ന്യൂയോര്‍ക്ക് മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഈഗന്‍ കാലം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക