Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസനാഭിമുഖ്യത്തില്‍ പാത്രിയര്‍ക്കാദിനാഘോഷം

Published on 05 March, 2015
അമേരിക്കന്‍ മലങ്കര അതിഭദ്രാസനാഭിമുഖ്യത്തില്‍ പാത്രിയര്‍ക്കാദിനാഘോഷം
ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനാഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പാത്രിയര്‍ക്കാദിനാഘോഷം ഫെബ്രുവരി 21ന് (ശനിയാഴ്ച) വിപ്പനിയിലുള്ള ആര്‍ച്ച് ഡയോസിസ് ആസ്ഥാനത്തുവെച്ച്, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസിന്റെ നേതൃത്വത്തിലും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ സഹകരണത്തിലും സമുചിതമായി ആഘോഷിച്ചു.

ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി അനേകം വൈദീകരും, ശെമ്മാശ്ശന്മാരും നൂറുകണക്കിന് വിശ്വാസികളും ആഘോഷങ്ങളില്‍ പങ്കെടുത്തു. അഭിവന്ദ്യ അയൂബ് മാര്‍ സില്‍വാനോസ് മെത്രാപോലീത്താ(ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) യുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, തുടര്‍ന്ന് പൊതുസമ്മേളനം നടത്തപ്പെട്ടു. ഇടവക മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ റവ.ഫാ.പോള്‍ പറമ്പാത്ത്(ആര്‍ച്ച് ഡയോസിസ് ജെ. സെക്രട്ടറി) സ്വാഗതം ആശംസിച്ചു. ശ്രീ. സാജു പൗലോസ് മാരോത്ത്(ഭദ്രാസന ട്രഷറര്‍) എം.സി.ആയിരുന്നു. പാത്രിയര്‍ക്കാദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്, അഭിവന്ദ്യ തിരുമേനി അദ്ധ്യക്ഷപ്രസംഗത്തില്‍ വിവരിക്കുകയുണ്ടായി. പരസ്പര വിദ്വേഷമല്ല, സമാധാനമാണ് ക്രൈസ്ത്വ ദൗത്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ലോകനന്മയ്ക്കും, പീഡിത വിഭാഗത്തിന്റെ ക്ഷേമത്തിനും, സഭയിലെ ശാശ്വത സമാധാനത്തിനുമായി അശ്രാന്ത പരിശ്രമം നടത്തുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും, ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകള്‍ പ.ബാവായെ ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നതെന്നും, അഭിവന്ദ്യ തിരുമേനി സൂചിപ്പിച്ചു. ആശംസാപ്രസംഗം നടത്തിയ അഭിവന്ദ്യ അയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത, സിറിയ, ഇറാക്ക്, ഈജിപ്ത് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും, അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ നാം കടപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. വെരി. റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ (വൈദീക സെക്രട്ടറി) വിവിധ ഭക്ത സംഘടനകളെ പ്രതിനിധീകരിച്ച് ഷെവലിയര്‍ അബ്രഹാം മാത്യൂ(സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്, മിസിസ്. മിലന്‍ റോയി(മര്‍ത്ത മറിയം സമാജം) മി. മാത്യൂ മഞ്ചാ(അന്ത്യോഖ്യാവിശ്വാസ സംരക്ഷണസമിതി), മി. വര്‍ഗീസ് കിഴുക്കയില്‍(സണ്ടേ സ്‌ക്കൂള്‍), മി. ഷോണ്‍ തോമസ്(MGSOSA YOUTH) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഭദ്രാസന ജോയിന്റ് ട്രഷറര്‍ കമാണ്ടര്‍ ജോബി ജോര്‍ജ്, കൗണ്‍സില്‍ മെംബര്‍ റവ.ഫാ.ഗീവര്‍ഗീസ് ചാലിശ്ശേരി എന്നിവരും സന്നിഹിതരായിരുന്നു.

സണ്ടേസ്‌ക്കൂള്‍ പത്താം ക്ലാസ് പരീക്ഷയില്‍ റീജിയന്‍ അടിസ്ഥാനത്തില്‍ ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കിയവരില്‍ യോഗത്തില്‍ ആദരിക്കുകയുണ്ടായി.

പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടും, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയോടും കൂറും ഭക്തിയും പ്രഖ്യാപിച്ചുകൊണ്ട് വിശ്വാസികള്‍ നടത്തിയ വര്‍ണ്ണശബളവും, ഭക്തിനിര്‍ഭരവുമായ ഘോഷയാത്ര ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി.

റവ.ഫാ.വര്‍ഗീസ് പോള്‍(വികാര്‍, സെന്റ് അഫ്രേം കത്തീഡ്രല്‍)നന്ദി രേഖപ്പെടുത്തി. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ്ജ് അറിയിച്ചതാണിത്.

അമേരിക്കന്‍ മലങ്കര അതിഭദ്രാസനാഭിമുഖ്യത്തില്‍ പാത്രിയര്‍ക്കാദിനാഘോഷം
അമേരിക്കന്‍ മലങ്കര അതിഭദ്രാസനാഭിമുഖ്യത്തില്‍ പാത്രിയര്‍ക്കാദിനാഘോഷം
അമേരിക്കന്‍ മലങ്കര അതിഭദ്രാസനാഭിമുഖ്യത്തില്‍ പാത്രിയര്‍ക്കാദിനാഘോഷം
അമേരിക്കന്‍ മലങ്കര അതിഭദ്രാസനാഭിമുഖ്യത്തില്‍ പാത്രിയര്‍ക്കാദിനാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക