Image

എന്‍.എഫ്‌.ഐ.എ കണ്‍വെന്‍ഷന്‍ മാര്‍ച്ച്‌ 6 മുതല്‍ 8 വരെ ലോസ്‌ആഞ്ചലസില്‍

ജോയിച്ചന്‍ പുതുക്കുളം Published on 03 March, 2015
എന്‍.എഫ്‌.ഐ.എ കണ്‍വെന്‍ഷന്‍ മാര്‍ച്ച്‌ 6 മുതല്‍ 8 വരെ ലോസ്‌ആഞ്ചലസില്‍
ഷിക്കാഗോ: നോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളെ എല്ലാം പ്രതിനിധാനം ചെയ്യുന്ന മാതൃസംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്റെ (എന്‍.എഫ്‌.ഐ.എ) പതിനെട്ടാമത്‌ ദേശീയ ദ്വിവത്സര കണ്‍വെന്‍ഷന്‍ മാര്‍ച്ച്‌ 6 മുതല്‍ 8 വരെ ലോസ്‌ആഞ്ചലസിലുള്ള സിരിറ്റോസ്‌ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച്‌ നടക്കുന്നതാണ്‌.

ഇന്ത്യയില്‍ നിന്നും മന്ത്രിമാര്‍, ദേശീയ നേതാക്കള്‍, അമേരിക്കയില്‍ നിന്നും സെനറ്റര്‍മാര്‍, മറ്റു ഗവണ്‍മെന്റ്‌ പ്രതിനിധികള്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതാണ്‌. കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സെക്രട്ടറി സതീശന്‍ നായര്‍ അറിയിച്ചു.

കണ്‍വെന്‍ഷന്‍ നടത്തിപ്പിലേക്കായി അശോക്‌ മദാന്‍ കണ്‍വീനറായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രസിഡന്റ്‌ സോഹന്‍ ജോഷി, സെക്രട്ടറി സതീശന്‍ നായര്‍, ട്രഷറര്‍ അനില്‍ പിള്ള, ചെയര്‍മാന്‍ ലാല്‍ മോട്ട്‌ വാനി തുടങ്ങിയവര്‍ സംയുക്ത പ്രസ്‌താവനയിലൂടെ അറിയിച്ചതാണിത്‌.
എന്‍.എഫ്‌.ഐ.എ കണ്‍വെന്‍ഷന്‍ മാര്‍ച്ച്‌ 6 മുതല്‍ 8 വരെ ലോസ്‌ആഞ്ചലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക